നാനോ ആക്രമണമാണ് നടന്നത്, അക്രമിയെ പോലീസ് എന്തുകൊണ്ട് പിന്തുടര്‍ന്നില്ല-വിഷ്ണുനാഥ്‌


പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് മെല്ലപ്പോക്ക് നയമെന്ന് പിസി വിഷ്ണുനാഥ്. എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടന്നിട്ട് മൂന്ന് രാത്രിയും നാല് പകലും കഴിഞ്ഞു. ഇത്രയും ദിവസമായിട്ടും അക്രമിയെ കണ്ടെത്താന്‍ സംസ്ഥാന പോലീസിന് കഴിഞ്ഞിട്ടില്ല. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ വെച്ചുകെട്ടി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് പിസി വിഷ്ണുനാഥ് പറഞ്ഞു.

ഭീകരാക്രമണമാണ് നടന്നതെന്നാണ് ജയരാജന്‍ പറഞ്ഞത്. ഭീകരാക്രമണമല്ല നാനോ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പരിഹസിച്ചു. കരിയില പോലും കത്താതെ നടന്ന ആക്രമണത്തെ കുറിച്ച് വിദേശ ഏജന്‍സികള്‍ പഠിക്കാന്‍ വരികയാണെന്ന് വിഷ്ണുനാഥ് പരിഹസിച്ചു. ആക്രമണം നടത്തിയയാളെ പോലീസ് പിന്തുടരാതിരുന്നത് എന്തുകൊണ്ടാണ്. ഇന്ദിരാഭവന്‍ ആക്രമിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നത്ര സ്‌ഫോടനശബ്ദമെന്നാണ് ശ്രീമതി ടീച്ചര്‍ പറഞ്ഞത്. ഇത്രയും വലിയ സ്‌ഫോടന ശബ്ദം സ്ഥലത്ത് കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കേട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ യുഡിഎഫും കോണ്‍ഗ്രസുമാണെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. കോണ്‍ഗ്രസ് ആണ് സംഭവത്തിന് പിന്നിലെന്ന് ആക്രമണത്തിന് ശേഷം ഇ.പി ജയരാജന്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ എകെജി സെന്ററിലെത്തിയ ഇ.പി ജയരാജന്‍ സിസിടിവി പോലും പരിശോധിക്കാതെയാണ് ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞത്. എവിടുന്നാണ് അത്തരമൊരു വിവരം ഇ.പി ജയരാജന് കിട്ടിയത്.

സിപിഎം നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഡിസിസി ഓഫീസുകള്‍ക്ക് നേരെ ആക്രമണുണ്ടായി. കോട്ടയത്ത് ഡിസിസി ഓഫീസിനെതിരെ പോലീസിന്റെ കണ്‍മുന്നിലാണ് ആക്രമണം ഉണ്ടായത്. പോലീസ് കൈയും കെട്ടി നോക്കിനില്‍ക്കുകയായിരുന്നു. അക്രമിസംഘത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ കൊലവിളികള്‍ വരെ ഉണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.

എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്നത് പോലീസ് കാവലുള്‍പ്പെടെയുള്ള തിരുവനന്തപുരത്തെ അതിസുരക്ഷമായ സ്ഥലത്താണ്. അവിടെ എങ്ങനെ ഈ സംഭവമുണ്ടായെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കണം. 24 മണിക്കൂറും പോലീസ് നിരീക്ഷണമുള്ള ജില്ലയായിട്ട് പോലും അക്രമിയെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നാല് സിസിടിവി പരിശോധിക്കാന്‍ പോലും പോലീസിന്റെ ഭാഗത്ത് നിന്ന് ദുരൂഹമായ മെല്ലപ്പോക്ക് നടപടിയാണുണ്ടായത്. പോലീസ് സ്‌റ്റേഷനുകളാല്‍ ചുറ്റപ്പെട്ട സ്ഥലമായിട്ട് പോലും അക്രമിയെ പിന്തുടരാനോ പിടികൂടാനോ പോലീസിന് കഴിഞ്ഞിട്ടില്ല.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്ന പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാളെ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായി 30 മണിക്കൂറോളം നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയില്‍ വെയ്ക്കുകയാണുണ്ടായത്. പോലീസിനെ അമിതമായി രാഷ്ട്രീയവത്കരിക്കുന്ന അപകടകരമായ അവസ്ഥയാണുള്ളത്.

പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയും കൊല്ലുമെന്ന് പറഞ്ഞിട്ട് പോസ്റ്റിട്ടവര്‍ക്കെതിരേ എന്ത് നടപടിയാണുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയിട്ട് അവര്‍ക്കെതിരേ എന്ത് നടപടിയാണുണ്ടായതെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.

അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുകയാണ്. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തില്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച നടക്കുക. പിസി വിഷ്ണുനാഥ് ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണ് പ്രമേയം നല്‍കിയത്.

Content Highlights: attack against akg center in niyamasabha pc vishnunath

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented