റേഷൻകടകളിൽനിന്നുള്ള ആട്ടവിതരണം പൂർണമായി നിലച്ചേക്കും


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കണ്ണൂർ: കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞതിനെത്തുടർന്ന് റേഷൻകടകളിൽനിന്ന് മുൻഗണനാവിഭാഗക്കാർക്കുള്ള ആട്ടവിതരണവും പൂർണമായി നിലച്ചേക്കും. നീല, വെള്ള കാർഡുകൾക്കുള്ള ആട്ടവിതരണം നേരത്തേ മുടങ്ങിയിരുന്നു. നിലവിൽ പല റേഷൻകടകളിലും ആട്ടയില്ല.

കേരളത്തിന് നൽകിയിരുന്ന റേഷൻ ഗോതമ്പിൽ 6459.07 മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രം ഒറ്റയടിക്ക് നിർത്തിയത്. ഗോതമ്പിന്റെ ഉത്പാദനവും കരുതൽശേഖരവും കുറഞ്ഞതുകൊണ്ടാണിത്. മൊത്തം റേഷൻകാർഡുകളിൽ 57 ശതമാനംവരുന്ന നീല, വെള്ള കാർഡുടമകൾക്കാണ് ഇതോടെ ആട്ടയും ഗോതമ്പും ലഭിക്കാതായത്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളിൽ ഏൽപ്പിച്ച് പൊടിയാക്കി വിതരണംചെയ്യുകയാണ് രീതി. ഇങ്ങനെ വിതരണം ചെയ്യുന്ന ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് വൻതോതിൽ ആട്ട കടകളിൽനിന്ന് പിൻവലിച്ച് കാലിത്തീറ്റയാക്കി മാറ്റി. അതിനിടയിലാണ് കേന്ദ്രം ഇരുട്ടടിപോലെ ഗോതമ്പ്ക്വാട്ട നിർത്തിയത്.

പകരം റാഗി നൽകുമെന്ന് പറഞ്ഞെങ്കിലും തുടർനടപടിയുണ്ടായില്ല. മുൻഗണനേതര കാർഡുകൾക്ക് രണ്ടുമുതൽ നാലുകിലോവരെ ആട്ട വിതരണം ചെയ്തിരുന്നു. സ്വകാര്യ മാർക്കറ്റിലുള്ളതിന്റെ മൂന്നിലൊന്നു വിലയേ റേഷൻ ആട്ടയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ബി.പി.എൽ. വിഭാഗത്തിലെ കാർഡുകൾക്ക് ഒരുകിലോ വീതമാണ് ആട്ട നൽകുന്നത്. ഇതാണ് പലകടകളിലും ഇപ്പോൾ ലഭിക്കാത്തത്.

ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് മാത്രമായി റേഷൻ പരിമിതപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പറയുന്നു. നേരത്തേ വാർഷിക റേഷൻ വിഹിതം 16.04 ലക്ഷം ടണ്ണിൽനിന്ന്‌ 14.25 ലക്ഷം ടണ്ണായി കുറിച്ചിരുന്നു. അതിനിടെ കേന്ദ്രം മുൻഗണനാവിഭാഗക്കാർക്ക് നൽകുന്ന സ്പെഷ്യൽ റേഷൻ ഈ മാസം അവസാനത്തോടെ നിലയ്ക്കും. 2020 മുതലാണ് കാർഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ അരി (നേരത്തേ നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും) സൗജന്യമായി നൽകിയിരുന്നത്.

സ്പെഷ്യൽ അരിയും ഗോതമ്പും വിതരണത്തിനില്ലെങ്കിൽ കമ്മിഷൻ 30 ശതമാനമെങ്കിലും കുറയുമെന്നാണ് റേഷൻകടക്കാർ പറയുന്നത്.

Content Highlights: atta supply from ration shops may stop completely


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented