അമ്മയെയും മകനെയും വീടിനുപുറത്താക്കിയ സംഭവം: പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം


ഇനി മകനെ വളര്‍ത്താനും നല്ല വിദ്യാഭ്യാസം നല്‍കാനും സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തണമെന്നും ബിടെക് ബിരുദധാരിയായ അതുല്യ പറയുന്നു. 

അതുല്യ

കൊല്ലം: കൊട്ടിയം തഴുത്തലയില്‍ അഞ്ചു വയസുകാരനേയും അമ്മയേയും വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവത്തിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം. കേസില്‍ കുട്ടിയുടെ അച്ഛന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അടക്കം നിര്‍ദേശിച്ചിട്ടും കൊട്ടിയത്തെ പോലീസ് നടപടിയിലേക്ക് നീങ്ങിയിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭര്‍ത്തൃമാതാവ് അജിതകുമാരി അതുല്യയെയും അഞ്ചുവയസ്സുള്ള മകനെയും വീടിനുപുറത്താക്കി ഗേറ്റ് പൂട്ടിയത്. ഉന്നതാധികാരികള്‍ ഇടപെട്ട് 21 മണിക്കൂറിനുശേഷമാണ് അമ്മയെയും മകനെയും വീട്ടില്‍ കയറ്റിയത്. സംഭവത്തില്‍ അതുല്യയുടെ ഭര്‍ത്താവ് പ്രതീഷ് ലാല്‍ ഒന്നാംപ്രതിയും അയാളുടെ അമ്മ അജിതകുമാരി രണ്ടാംപ്രതിയും സഹോദരി പ്രസീദ മൂന്നാംപ്രതിയുമാണ്.



സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികള്‍ കണ്‍മുന്നില്‍ തന്നെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് അതുല്യ പരാതിപ്പെടുന്നു. ഏതോ ബാഹ്യസമ്മര്‍ദം പോലീസിനുമേല്‍ ഉണ്ടെന്നാണ് അതുല്യയുടെ ആരോപണം.

പലതവണ ശ്രമിച്ചിട്ടും ജോലി ലഭിച്ചില്ലെന്നും ഇനി മകനെ വളര്‍ത്താനും നല്ല വിദ്യാഭ്യാസം നല്‍കാനും സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തണമെന്നും ബിടെക് ബിരുദധാരിയായ അതുല്യ പറയുന്നു.

Content Highlights: athulya alleged that police are protecting accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented