തൃശ്ശൂര്‍: പതിവുപോലെ പുലര്‍ച്ച അഞ്ചു മണിക്ക് ഉണര്‍ന്ന് കണ്ണു തിരുമ്മികൊണ്ട് തച്ചിയത്ത് ഷാജന് വീടിന്റെ വാതില്‍ തുറന്നു. പക്ഷേ, പതിവിന് വിപരീതമായി വീട്ടുമുറ്റത്ത് വരാന്തയില്‍ ഷാജനെയും കാത്തെന്നപോലെ മുന്നിലെത്തിയത് മുതല. അപ്രതീക്ഷിത അതിഥിയെ കണ്ട് പേടിച്ച് ഷാജന് ഓടി വീട്ടില്‍ കയറി വാതിലടച്ചു. പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തൃശ്ശൂരില്‍ ആതിരപ്പിള്ളി പുഴയുടെ സമീപമാണ് ഷാജന്റെ വീട്.
വനം വകുപ്പ് ഉടന്‍ തന്നെ ഷാജന്റെ വീട്ടിലെത്തിയെങ്കിലും അതിഥി കാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. ഒന്നര മണിക്കൂറോളം പരിശ്രമിച്ചിട്ടും മുതല പിന്നോട്ടെടുത്തില്ല. ഒടുവില്‍ വനംവകുപ്പ് നാട്ടുകാരെ കൂടെ കൂട്ടി ബന്ധിച്ചാണ് തിരികെ പുഴയിലേക്ക് അയച്ചത്.
Content Highlight: Athirappally family shocked to find Crocodile in their home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..