ഫയൽ ചിത്രം | ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ സെപ്റ്റംബർ 14-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി. ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രി വി. ശിവൻകുട്ടി, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ. എന്നിവർ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികൾ.
നിയമസഭാ കയ്യാങ്കളി കേസ് നിലവിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കേസിന്റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബർ 14-ന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് പ്രതികൾ ഹാജരായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 14-ന് പ്രതികൾക്ക് ഹാജരാകാനുള്ള അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നൽകി.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സർക്കാരും പ്രതികളും സുപ്രീം കോടതിയിൽ പോയിരുന്നു. എന്നാൽ കേസിൽ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സി.ജെ.എം. കോടയിതിയിൽ വിചാരണ നടപടികൾ ആരംഭിച്ചത്. എന്നാൽ ഇതുവരെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ പ്രതികൾ ഹാജരായിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..