തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്നും പാര്‍ട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്‍. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.`
മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം സാംസ്‌കാരിക, ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നയാളാണ് താന്‍. പല സ്ഥലങ്ങളില്‍ കെട്ടിടം നോക്കിയെന്നും ഒടുവില്‍ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തിലായി പോയി എന്നേയുള്ളുവെന്നും പുതിയ വീടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കുമ്മനം വ്യക്തമാക്കി. നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നത്.
നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്. നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോള്‍ നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
Content Highlight: Assembly Polls: Kummanam likely to contest in Nemom