തിരുവനന്തപുരം: ഖുറാന്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്. എന്തിനാണ് നുണ പറയുന്നത്? അക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ... നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുതെ്.  നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പി.സി.ജോര്‍ജ് വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല. ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല. ഇക്കാര്യത്തില്‍ സഭയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി നാല് വര്‍ഷമായിട്ടും അദാനി തീര്‍ത്തിട്ടില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: assembly no confidence motion-pc george