Photo: Mathrubhumi
ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ വീണ്ടും ലൈംഗികാരോപണ വിവാദം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തി എന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാർട്ടി നടപടി.
രണ്ടാഴ്ച മുമ്പ് എൽ.സി. അംഗം നൽകിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കൽ കമ്മിറ്റി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ കുടുംബക്കാർ ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.
നഗ്നദൃശ്യവിവാദത്തിൽ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടി നടപടി. പാർട്ടിയിലെ സഹപ്രവർത്തകരുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി.
ഇത്തവണയും പാർട്ടി തന്നെയാണ് നടപടിയെടുത്തത്. പോലീസിൽ പരാതി നൽകിയിരുന്നില്ല. പാർട്ടി തന്നെ വിഷയത്തിൽ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
കരുനാഗപ്പള്ളിയിൽ സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് വൻതോതിൽ പുകയില ഉത്പന്നങ്ങൾ പിടിച്ചിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലഹരിയുമായി പിടിയിലായ പ്രധാന പ്രതി ഇജാസ് ഇഖ്ബാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.
Content Highlights: assault action against alappuzha cpm cpm branch secretary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..