വധശ്രമ ഗൂഢാലോചനക്കേസ്: വാട്‌സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കനായില്ല


പരാമര്‍ശം ശബരീനാഥിന്റെ ജാമ്യ ഉത്തരവില്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ ഗൂഢാലോചനക്കേസില്‍ വാട്‌സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി. കേസിന്റെ തെളിവിലേക്കായി യാതൊന്നും പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. ശബരീനാഥിന്റെ ജാമ്യ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ശബരീനാഥിനു നേരെ ചുമത്തിയിട്ടുള്ള കേസില്‍ വാട്‌സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു തെളിവായി പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിക്കാനുള്ള ഒരു ഗൂഢാലോചനയായി ഈ ചാറ്റിനെ കണക്കാക്കാന്‍ സാധിക്കില്ല. അതൊരു സമരാഹ്വാനം മാത്രമാണെന്നും കോടതി വിലയിരുത്തി.

അതിനൊപ്പംതന്നെ ഗൗരവമായ ചില നിരീക്ഷണങ്ങള്‍ കൂടി കോടതി നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും പ്രതികളെ നേരത്തെത്തന്നെ അറസ്റ്റുചെയ്തു വിശദമായി ചോദ്യം ചെയ്തതാണ്. മാത്രമല്ല, മൂന്നാംപ്രതി അദ്ദേഹത്തിന്റെ ഫോണ്‍ നേരത്തെ പോലീസിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രനാളായിട്ടും ഒരു തെളിവുപോലും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് നാലാം പ്രതിയായ ശബരീനാഥിനെ ഒരു ദിവസം മുഴുവന്‍ പോലീസ് കസ്റ്റഡിയില്‍ വെച്ചത്. അപ്പോഴൊന്നും ഫോണ്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: whats app chat, sabarinath, CM assassination conspiracy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented