
തൊടുപുഴയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ആദ്യഘട്ടത്തില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍, പ്രമേഹരോഗിയായ ഇദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അന്ത്യം.
1990ല്‍ സര്‍വീസില്‍ കയറിയ സി.കെ. രാജു വിരമിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മരണമടഞ്ഞത്. വരുന്ന മെയ് 31ന് ആയിരുന്നു റിട്ടയര്‍മെന്റ്. മായയാണ് ഭാര്യ. മക്കള്‍: നവനീത്, മാളവിക.
കോവിഡ് ബാധിച്ച് മരിക്കുന്ന ഇടുക്കി ജില്ലയിലെ രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് രാജു. ജൂലൈ 31ന് തൊടുപുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. അജിതനും കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
Content Highlights: ASI dies with covid 19 in kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..