'ആക്ഷന്‍ ഹീറോ'യായി എ.എസ്.ഐ. ബിജു; അമല്‍ 'നീറ്റാ'യി അകത്ത്


വാര്‍ത്തയും ചിത്രവും - ശിവന്‍

1. അമലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്ന എ.എസ്.ഐ. ബിജു. അമലിന്റെ മുത്തശ്ശി വലത്തേയറ്റം. 2. ഓട്ടോയിൽ വന്നിറങ്ങിയ അമലിനെ കൈപിടിച്ച് സ്‌കൂൾഗേറ്റ് കടത്തിവിടാനുള്ള ശ്രമം. 3. വേഗം ചെല്ല്, ബാഗ് ഞാൻ പിടിച്ചോളാം. 4. അപേക്ഷയിൽ ഒപ്പിടാൻ മുത്തശ്ശിയെ സഹായിക്കുന്നു. വാർത്തയും ചിത്രവും: ജി.ശിവപ്രസാദ്

കോട്ടയം: നീറ്റ് പരീക്ഷയുടെ സുരക്ഷാഡ്യൂട്ടിക്ക് വരുമ്പോള്‍ തനിക്കൊരു പരീക്ഷണമുണ്ടാകുമെന്ന് എ.എസ്.ഐ. ബിജു കരുതിയില്ല. പരീക്ഷാഹാളിലെത്തി, പിന്നീട് രേഖകളുടെ പകര്‍പ്പെടുക്കാനായി പുറത്തേക്കുപോയ അമല്‍ എന്ന വിദ്യാര്‍ഥിയാണ് ബിജുവിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. കോട്ടയം, ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിലായിരുന്നു നാടകീയസംഭവം.

കറുകച്ചാല്‍ സ്വദേശിയായ അമല്‍ ഞായറാഴ്ച ഉച്ചയ്ക്കുള്ള നീറ്റ് പരീക്ഷയ്ക്ക് യഥാസമയംതന്നെ എത്തിയിരുന്നു. പരീക്ഷ തുടങ്ങാന്‍ കുറച്ചുസമയംമാത്രം ബാക്കിനില്‍ക്കേ, രേഖകളുടെ പകര്‍പ്പെടുക്കാന്‍ പുറത്തേക്കുപോയി. ഒന്നരയ്ക്ക് ഗേറ്റടയ്ക്കുമായിരുന്നു. പിന്നെ ആരെയും പരീക്ഷയെഴുതാന്‍ പ്രവേശിപ്പിക്കില്ല.

അമല്‍ തിരിച്ചെത്താന്‍ വൈകി. കൂട്ടിനെത്തിയ മുത്തശ്ശി രാജമ്മ ആശങ്കയിലായി. അവര്‍ പരിഭ്രമത്തോടെ വിവരം കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ. എസ്.ബിജുവിനോട് പറഞ്ഞു. മുത്തശ്ശിയുടെ നീറ്റല്‍ ബിജുവിനും മനസ്സിലായി. ആശങ്കയുടെ നക്ഷത്രമെണ്ണി, തോളില്‍ ഒറ്റനക്ഷത്രംമാത്രമുള്ള ബിജു.

അപ്പോഴേക്കും ഗേറ്റടയ്ക്കാനും ആളെത്തി. രാജമ്മയുടെ പക്കല്‍നിന്ന് ഫോണ്‍നമ്പര്‍ വാങ്ങി ബിജു, അമലിനെ ബന്ധപ്പെട്ടു.

ഗേറ്റടയ്ക്കാതിരിക്കാന്‍ അധികൃതരോടും വിവരം പറഞ്ഞു. എന്നാല്‍, സമയമായാല്‍ ഗേറ്റടയ്ക്കുമെന്ന് അവരും അറിയിച്ചതോടെ ആശങ്ക കൂടി. അമലിനെ അന്വേഷിച്ചുപോകാനും ആലോചിച്ചു. ഇതിനിടെ സ്‌കൂളിനുമുന്നില്‍ ഒരു ഓട്ടോറിക്ഷ എത്തി. അതില്‍ അമല്‍ ഉണ്ടായിരുന്നു. ബിജു ഓടിച്ചെന്നു. കുട്ടിയെയും കൂട്ടി ഗേറ്റ് ലക്ഷ്യമാക്കി ഓടി. ഗേറ്റിന് താഴുവീഴുംമുമ്പ് അമലിനെ അകത്തുകടത്തി.

ഇതിനിടെ അമലിന്റെ അപേക്ഷ പരിശോധിക്കാനും, രക്ഷിതാവ് ഒപ്പിടേണ്ട സ്ഥലം ഒഴിഞ്ഞുകിടന്നത് ശ്രദ്ധയില്‍പ്പെടുത്താനും ബിജു മറന്നില്ല. രേഖകളുടെ പകര്‍പ്പെടുക്കാന്‍ സ്‌കൂളില്‍ത്തന്നെ സൗകര്യങ്ങളുണ്ടെന്നിരിക്കേയാണ്, ആരോ തെറ്റിദ്ധരിപ്പിച്ച് അമലിനെ പുറത്തേക്കയച്ചത്.

Content Highlights: ASI Biju NEET exam duty

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented