സഖാക്കള്‍ ജാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, 2022ലും സിപിഎമ്മില്‍ ഉച്ചനീചത്വം-ആശ ലോറന്‍സ്


ആശ ലോറൻസ്, എംവി ജയരാജൻ

തലശ്ശേരി പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം ആര്‍എസ്എസ്സിന്റെ ജാതിവെറിയുടെ ഭാഗമാണെന്ന എംവി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരേ സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. സിപിഎമ്മില്‍ ഉള്ളത്ര ജാതി-മത-സാമ്പത്തിക-തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാര്‍ട്ടിയിലും കാണില്ല. 2022ല്‍ പോലും പാര്‍ട്ടിയില്‍ ഉച്ചനീചത്വം അല്ലേ നിലനില്‍ക്കുന്നത്. പാര്‍ട്ടി നേതാക്കന്മാരെ പരിചയപ്പെടുത്തുന്നത് പോലും ബ്രാഹ്‌മണന്‍ ആണ് മേനോന്‍ ആണ് നായരാണ് കത്തോലിക്കനാണ് തറവാടി ആണ് എന്ന് പറഞ്ഞല്ലേ സഖാക്കളേ' എന്ന് ആശ ലോറന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ടി.ജെ ആഞ്ചലോസിനെ മീന്‍ പെറുക്കി ചെറുക്കന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത് ആര്‍എസ്എസ് നേതാവല്ല. സിപിഎമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാല്‍ സഖാവ് വി.എസ്സ് അച്ചുതാനന്ദന്‍ ആണ്. സഖാക്കള്‍ ജാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്നും ആശ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആശ ലോറന്‍സിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എം.വി ജയരാജന്‍
ഞാന്‍ ജയരാജേട്ട എന്ന് തന്നെയാ വിളിക്കുന്നത്
മുതിര്‍ന്ന സഹോദര സ്ഥാനത്ത് തന്നെയാ കാണുന്നത്
കരുതലോടെ അല്ലാതെ ഒരിക്കല്‍ പോലും എന്നോടും മിലനോടും സംസാരിച്ചിട്ടില്ല.
ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് എല്ലാം നല്ല അനുഭവങ്ങള്‍ മാത്രം ആണ് പറഞ്ഞു കേട്ടിട്ടുള്ളത്.
ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്ത് കൊടുക്കും വിളിക്കാം എന്ന് പറഞ്ഞാല്‍ കൃത്യമായി തിരിച്ച് വിളിച്ചിരിക്കും. എതിര്‍ രാഷ്ട്രീയക്കാര്‍ പോലും എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള അഭിപ്രായമാണ്.
മുഖ്യമന്ത്രിടെ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പലവട്ടം കണ്ടിട്ടുണ്ട് തിരക്കോട് തിരക്ക് പക്ഷേ എല്ലാ കാര്യവും കൃത്യമായി ഓര്‍ത്ത് ചെയ്യുന്നു
അവിടെ' സഖാവത്തം' കണ്ടില്ല.
സഖാവാണ് പാര്‍ട്ടി കഴിഞ്ഞിട്ടേ എന്തും ഉണ്ടാവുള്ളു പൊലിസ് സ്റ്റേഷന്റെ മുന്നില്‍ പോയി വെല്ലുവിളിയ്ക്കാന്‍ ജയരാജേട്ടനെ പോലൊരു സഖാവിനെ സാധിയ്ക്കൂ.
കുറ്റപ്പെടുത്താന്‍ പറ്റില്ല
നേതാവ് അണികള്‍ക്ക് ആവേശവും സുരക്ഷിതത്തവും കൊടുക്കാന്‍ ബാധ്യസ്ഥനാണ്.
ഇത്രയും എഴുതിയത് ജയരാജേട്ടനെ പുകഴ്ത്തിയതല്ല പുകഴ്ത്തി പറഞ്ഞ് എനിക്കൊന്നും നേടാനുമില്ല.
കഴിഞ്ഞ ദിവസവും അദ്ദേഹത്തിന് കാര്‍ അപകടം നടന്നതറിഞ്ഞപ്പോള്‍ വിളിച്ചു വിവരം തിരക്കിയിരുന്നു.
ഇന്നലെ ഹരിദാസ് എന്നയാളിന്റെ കൊലപാതകവും ആയി ബന്ധപ്പെട്ട് എം.വി ജയരാജന്‍ പറയുന്നത് കേട്ടു RSS കാര്‍ക്ക് സവര്‍ണ മേധാവിതം ആണ്.
മത്സ്യ തൊളിലാളി ആയത് കൊണ്ടാണ് ഹരിദാസിനെ RSS കാര്‍ കൊന്നത് എന്നെല്ലാം!
ടി.ജെ ആഞ്ചലോസിനെ മീന്‍ പെറുക്കി ചെറുക്കന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത് RSS നേതാവല്ല
CPIM ന്റെ എല്ലാമെല്ലാമായ സാക്ഷാല്‍ സഖാവ് വി.എസ്സ് അച്ചുതാനന്ദന്‍ ആണ്
സഖാക്കള്‍ ജാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്
CPIM ല്‍ ഉള്ളത്ര വര്‍ണ്ണ ഗ്രോത ജാതി മത സാമ്പത്തിക തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാര്‍ട്ടിയിലും കാണില്ല.
പാര്‍ട്ടി നേതാക്കന്‍മാരെ പരിചയപ്പെടുത്തുന്നത് പോലും ബ്രാഹ്‌മണന്‍ ആണ് മേനോന്‍ ആണ് നായരാണ് കത്തോലിക്കനാണ് തറവാടി ആണ് എന്ന് പറഞ്ഞല്ലേ സഖാക്കളെ?
ഉച്ചനീചത്വം CPIM ല്‍ അല്ലേ ഏറ്റവും കൂടുതല്‍ നില നില്‍ക്കുന്നത് 2022 ല്‍ പോലും?
അവന്‍ ... അല്ലേ അങ്ങിനെയെ പെരുമാറു എന്ന് സവര്‍ണ CPIM നേതാക്കന്‍മാര്‍ അവര്‍ണ്ണ CPIM കാരെ പറയാറില്ലേ
സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് കള്ളം പറയരുത്.
കിഴക്കമ്പലത്തെ ദീപു ദളിതനാണ്
കൊല്ലപ്പെട്ടതാണ് പ്രതിസ്ഥാനത്ത് CPIM കാരാണ്
CPIM കാര്‍ക്ക് പണ്ടേ സവര്‍ണ മേധാവിതം ആണല്ലോ?
അപ്പോള്‍ പിന്നെ ദളിതനായ ദീപുവനോട് അവര്‍ക്ക് തൊട്ട് കൂടായ്മ ഉണ്ടാവുക സ്വാഭാവികം.
അത് കൊണ്ടാവാം RSS കാരും CPIM നെ പോലെ സവര്‍ണ മേധാവിതം ഉള്ളവരാണ് എന്ന് എം.വി.ജയരാജന്‍ പറഞ്ഞത്.
ഹരിദാസ് കൊല്ലപ്പെട്ടു, ആ ജീവന്‍ പോയി
പാര്‍ട്ടികൊടി പുതപ്പിച്ചു
'ലാല്‍സലാം സഖാവേ
ഇല്ല ഇല്ല മരിച്ചിട്ടില്ല
സഖാവ് ഹരിദാസ് മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ '
പതിവ് ചടങ്ങുകള്‍ കഴിഞ്ഞു.
ഇനി സ്മരാകമായി
സ്മാരകത്തിന് ചുവപ്പ് നിറം ആയി
അവിടെയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിയായി
സമ്മേളനങ്ങളില്‍ മൗനം ആചരിക്കലായി.
നേതാക്കന്മാരുടെ മക്കള്‍ വിദേശത്ത് അല്ലെങ്കില്‍ സ്വദേശത്ത് സുരക്ഷിതര്‍
എന്തേ അണികളുടെ ജീവന്‍ മാത്രം പോകുന്നു?
അറിഞ്ഞ് കൊണ്ട് നടക്കുന്ന കൊലപാതകങ്ങള്‍ അല്ലേ ഇതെല്ലാം?
നേതാക്കള്‍ അറിയാതെ ഒരു രാഷ്ട്രിയ കൊലപാതകവും നടക്കില്ല
Well planned ആണ്
Pre planned ആണ്
ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും !
കൊലപാതക വിവരങ്ങള്‍ അറിയുമ്പോള്‍ തന്നെ പത്രസമ്മേളനമായി ആരോപണങ്ങളായി
അടുത്ത ചടങ്ങ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കല്‍
പത്രക്കാരെ മുന്‍ കൂട്ടി അറിയിച്ചുള്ള സന്ദര്‍ശനം!
അലമുറയിട്ട് കരയുന്ന കുടുബാംഗങ്ങളുടെ മുന്നില്‍ തലകുമ്പിട്ട് നില്‍ക്കല്‍ ചേര്‍ത്ത് പിടിക്കല്‍ കുട്ടികളെ എടുത്ത് ഉമ്മ കൊടുക്കല്‍ ഈ ചടങ്ങ് കഴിഞ്ഞാല്‍
പിന്നെ സ്മരാകത്തിന് സ്ഥലം( മുന്‍കുട്ടി കണ്ട് വച്ചത്) മേടിക്കലായി ഇഷ്ടിക നിരത്തലായി
പിന്നെ കുടുംബത്തിനെ ഏറ്റെടുക്കല്‍ വീട് വയ്ക്കല്‍ സഹോദരി ഉണ്ടെങ്കില്‍ വിവാഹം നടത്തി കൊടുക്കും സഹോദരനോ സഹോദരിക്കോ സ്ഥിര വരുമാനമുള്ള ജോലി ഇതുമൊക്കെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കും!
നേതാക്കന്‍മാരുടെ മക്കള്‍ അഭിഭാഷകരാകും ഡോക്ടര്‍മാരാകും എഞ്ചിനയര്‍മാരാകും മല്‍സ്യ കച്ചവടത്തിലൂടെ മുതലാളിയാകും വിദേശത്ത് ജോലിയ്ക്ക് പോകും!

എന്ത് വലിയ കേസ് അതിപ്പോള്‍ മയക്കുമരുന്ന് കേസായാലും സ്ത്രീ പീഡന കേസായാലും അവര്‍ ഊരിപോരും വന്‍ സ്വീകരണവും നടക്കും. പുഷ്പവൃഷ്ടി നടത്തി ചുവന്ന പരവതാനിയില്‍ കൂടി എഴുന്നള്ളിക്കും
രക്തസാക്ഷികള്‍ക്കും കിട്ടും പൂക്കള്‍ കൊണ്ടുള്ള സ്വീകരണം ചുവന്ന പതാക ചുവന്ന പട്ട്!
സെയിം പിച്ച്
രാഷ്ട്രീയ കൊലപാതകങ്ങള്‍ യാദ്യച്ഛികമല്ല
നേതാക്കന്‍മാര്‍ അറിഞ് നടത്തുന്ന കൊലപാതകങ്ങള്‍
ഇത് തിരച്ചറിയാതെ കഥയിലെ കുഴലൂത്ത് കാരന്റെ പുറകെ പോയ കുട്ടികളെയും എലികളെയും പോലെയാണ് അണികള്‍ സാധാരണ പ്രവര്‍ത്തകര്‍.
കഥയിലെ രാജാവിന്റെ മക്കളും കുഴലൂത്ത്കാരന്റെ പുറകെ പോയതിനാല്‍ രാജാവിന് എല്ലാ കുട്ടികളെയും രക്ഷിക്കേണ്ടി വന്നു,.
രാഷ്ട്രീയ നേതാക്കന്‍മാരുടെ മക്കള്‍ ഇതിലൊന്നും പെടാതെ നോക്കാന്‍ കഴിവുള്ളവരാണ്
പഠിയ്ക്കും ഉയര്‍ന്ന നിലയില്‍ ജീവിയ്ക്കാന്‍ ശ്രമിക്കും .
പിന്‍കുറിപ്പ്
എന്റെ അപ്പനും നേതാവായിരുന്നു
4 മക്കളും അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണ്
ആണ്‍മക്കള്‍ 2 പേരും അഭിഭാഷകര്‍
പെണ്‍ മക്കളില്‍ മുതിര്‍ന്ന ആള്‍ സിവില്‍ എഞ്ചിനിയറാണ് വിദേശത്താണ്
ഞാന്‍ LLB പരീക്ഷകള്‍ എഴുതിയില്ല
Designing Course ചെയ്തു Designer ആയി.
ഇത് എഴുതിയത് ചോദ്യങ്ങള്‍ വരും ഉറപ്പായിട്ടും അപ്പോള്‍ മറുപടി പറയാന്‍ സമയം കണ്ടെത്തണ്ടല്ലോ എന്ന് കരുതിയാണ്.
അപ്പനോട് പാര്‍ട്ടി ചെയ്തത് എന്താണ് എന്നൊക്കെ കണ്ടാണ് വളര്‍ന്നത്.
അപ്പന്‍ രാഷ്ട്രിയകാരനായതിന്റെ അനുഭവം കുറച്ചൊന്നുമല്ല ഞങ്ങള്‍ അനുഭവിചിട്ടുള്ളത്.
അതാവാം 24 hrs സഖാക്കള്‍ ആവാത്തത് ആരും
മക്കളുണ്ട് എല്ലാവര്‍ക്കും ജീവിയ്ക്കണം എല്ലാവര്‍ക്കും.
കൊലപാതകത്തിന് ഇര ആവുന്നതും കൊപാതകികളാവുന്നതും അണികള്‍ മാത്രമെന്ന് തിരിച്ചറിയുക എല്ലാ പാര്‍ട്ടിക്കാരും.
അല്ലാതെ പ്രസ്താവനകളിലൂടെ കൊലപാതക രാഷ്ട്രീയം നിര്‍ത്താനാവില്ല.
രക്തസാക്ഷികളെ പാര്‍ട്ടിയ്ക്ക് ആവശ്യമുണ്ട്.
പാര്‍ട്ടിയ്ക്ക് വളരണം ഉയരണം
ലോകം മുഴുവന്‍ ശോഭിച്ച് നില്‍ക്കണം.
ദീപുമാരെയും ഹരിദാസുമാരെയും വേണം.
കൊന്നാലും കൊല്ലപ്പെട്ടാലും നേട്ടം പാര്‍ട്ടിയ്ക്ക് മാത്രം.
എത് എടുത്താലും നേട്ടം നമ്മുക്ക്
വയ് രാജാ വയ്
കൊല്ല് സഖാവേ കൊല്ലപെട് സഖാവേ
പാര്‍ട്ടി മാനംമുട്ടെ വളരട്ടെ
തിരുവാതിര കളിക്കാര്‍ക്ക് പാടി നൃത്തം ചെയ്യാനുള്ളതാണ്??


Content Highlights: Asha lawrence facebook post against MV Jayarajan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented