Asha gopalakrishnanകോഴിക്കോട്: സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ആയി ഡോ. ആശ ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ദിവ്യാംഗര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ. 
 
പ്രശസ്ത നേത്രരോഗ വിദഗ്ധയും കോര്‍ണിയ അന്ധത്വമുക്ത ഭാരത് അഭിയാന്റെ കേരള കണ്‍വീനറും ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ഡോ. ആശ ഗോപാലകൃഷ്ണന്‍.