പ്രണയാഭ്യര്‍ഥന നിരസിച്ചതിന്  യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചു; പ്രതി അറസ്റ്റില്‍


പ്രതീകാത്മകചിത്രം | Photo: UNI

കൊരട്ടി: പ്രണയാഭ്യര്‍ഥന നിരസിച്ച കാരണത്താല്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാളെ കൊരട്ടി പോലീസ് പിടികൂടി. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ(41)നെയാണ് എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

നേരത്തെ വിവാഹിതനായ നിസാമുദ്ദീന്‍ യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ഥന നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രിയോടെ ഇയാള്‍ യുവതിയുടെ വീട്ടിലെത്തി സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പോലീസ് പറയുന്നത്.



സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു. ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ.മാരായ സി.എസ്. സൂരജ്, ഷാജു എടത്താടന്‍, സി.എന്‍. എബിന്‍, സീനിയര്‍ സി.പി.ഒ. വി.ആര്‍. രഞ്ജിത്, സി.പി.ഒ. പി.വി. ദീപു എന്നിവരും അന്വേഷണസംഘത്തിലുണ്ടായി.


Content Highlights: as woman declines love proposal man sets her scooter set ablaze


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented