
പ്രതീകാത്മകചിത്രം| Photo: AP
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു. കിടക്കകള്‍ നിറയുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്ന എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ആശുപത്രികള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞു തുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു. കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞതായാണ് റിപ്പോര്‍ട്ട്.
എറണാകുളത്ത് 84 ശതമാനത്തില്‍ അധികം ഐ.സി.യു. കിടക്കകള്‍ നിറഞ്ഞു കഴിഞ്ഞു. ഇടുക്കിയില്‍ 85 ശതമാനത്തിലധികവും കൊല്ലത്ത് 78 ശതമാനത്തില്‍ അധികം ഐ.സി.യു. കിടക്കകളും നിറഞ്ഞു കഴിഞ്ഞു. ഇനിയും രോഗവ്യാപനം തുടര്‍ന്നാല്‍ അത് സംസ്ഥാനത്തെ ആശുപത്രികള്‍ക്കും ചികിത്സാ സംവിധാനങ്ങള്‍ക്കും താങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. സംസ്ഥാനത്തെ ആകെ കണക്കെടുത്താലും ഭൂരിഭാഗം ഐ.സി.യു. കിടക്കളും നിറഞ്ഞതായി കാണാനാകും.
സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞാലും സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം എന്നതാണ് ഇപ്പോഴുള്ള സാധ്യത. അതിനുള്ള സഹകരണം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടത്തുന്നുമുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും മതിയാകാത്ത ഒരു അവസ്ഥയിലേക്ക് സംസ്ഥാനം പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
content highlights: as number of covid patients increases number of vacant icu beds decreasing
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..