File Photo: Mathrubhumi
കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍.
ഈ മാസം ഒന്നിനാണ് പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കുള്ള മെട്രോ സര്‍വീസ് തുടങ്ങിയത്. രണ്ടിന് 81,747 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പതു മണി വരെ 81,291 പേര്‍ യാത്ര ചെയ്തു.
ഓണത്തിന്റെ അവധി ദിനങ്ങളിലുള്‍പ്പെടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മഴയില്‍ കൊച്ചിയിലെ റോഡുകള്‍ മുങ്ങിയ ദിവസം ഒരു ലക്ഷത്തിനടുത്ത് യാത്രക്കാര്‍ മെട്രോയിലുണ്ടായിരുന്നു. 97,317 പേരാണ് അന്ന് യാത്ര ചെയ്തത്.
യാത്രക്കാരുടെ എണ്ണം കൂടുന്നതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികള്‍ മെട്രോ നടപ്പാക്കുന്നുണ്ട്. ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷന്‍ വരെ യാത്ര സാധ്യമാകുന്നത് ഈ മേഖലയിലുള്ള കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍.
Content Highlights: As new stations open, Kochi Metro daily ridership crosses 80,000


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..