മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചില്ല; രാജ്ഭവന് അതൃപ്തി 


പ്രശാന്ത് കൃഷ്ണ| മാതൃഭൂമി ന്യൂസ് 

പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര മുന്‍കൂട്ടി രേഖാമൂലം അറിയിക്കാത്തതില്‍ രാജ്ഭവന് അതൃപ്തി. ഇന്നലെ ( തിങ്കളാഴ്ച ) കണ്ണൂരില്‍വെച്ചാണ് വിദേശയാത്രയെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങള്‍ അറിയിക്കേണ്ടത് ഭരണഘടനാബാധ്യതയും കീഴ്‌വഴക്കവും ആണെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നു.

മുഖ്യമന്ത്രി നേരിട്ടെത്തി വിദേശയാത്രാ വിവരം ഗവര്‍ണറെ അറിയിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിക്കുകയാണ് രാജ്ഭവന്‍. തിങ്കളാഴ്ച, കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തലശ്ശേരിയില്‍ എത്തിയപ്പോള്‍ അവിടെവെച്ചാണ് തന്റെ വിദേശസന്ദര്‍ശനത്തെ കുറിച്ചുള്ള കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചത് എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ വിശദമാക്കുന്നത്. അവിടെവെച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തിരുന്നു.



എന്നാല്‍ ഭരണഘടനാപരമായ രീതിയിലുള്ള അറിയിക്കലും ഭരണഘടനാ ഉത്തരവാദിത്വവും ഇവിടെ ഉണ്ടായില്ല എന്നതാണ് രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. അതേസമയം അതൃപ്തി സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നാണ് വിവരം. ഗവര്‍ണറും പരസ്യപ്രകടനമോ പ്രതികരണമോ നടത്താന്‍ സാധ്യതയില്ല. മുന്‍പ് മുഖ്യമന്ത്രി ചികിത്സയ്ക്കടക്കം വിദേശത്തു പോയപ്പോള്‍ ഗവര്‍ണറെ നേരില്‍ക്കണ്ട് യാത്രാവിവരങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായ സമീപനം ഇത്തവണയുണ്ടായി എന്നതാണ് അതൃപ്തിക്ക് കാരണം.

Content Highlights: as chief minister failed to inform his foreign trip details, rajbhavan expresses dissatisfaction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented