'നാൽപ്പതുവർഷം നിഴൽപോലെ ഒപ്പം നടന്നതാണ്, എനിക്കൊരു മുറിയുണ്ട്,ആ ഹൃദയത്തിൽ'


സി. സാന്ദീപനി

പ്രൈവറ്റ് സെക്രട്ടറിയായും അല്ലാതെയും 40 വർഷം ഒപ്പമുണ്ടായിരുന്നു എ. ഗോപിനാഥ്

എ. ഗോപിനാഥ് ആര്യാടന്റെ വസതിയിലെ മുറിയിൽ

നിലമ്പൂർ: “എന്നും ഈ മുറിയിൽ സന്തോഷത്തോടെ നിന്നയാളാണ് ഞാൻ. ഇന്നൊഴികെ...”, ആര്യാടന്റെ വസതിയിൽ തനിക്കായി ഒഴിച്ചിട്ട മുറിയിൽ നിൽക്കുമ്പോൾ ഗോപിനാഥിന്റെ മനസ്സിൽ വല്ലാത്ത ശൂന്യതനിറഞ്ഞു.

നാൽപ്പതുവർഷം നിഴൽപോലെ ഒപ്പം നടന്നതാണ്, ഇനി ആ ചിരിയും സ്നേഹവും ഒപ്പമുണ്ടാകില്ലല്ലോ...പ്രൈവറ്റ് സെക്രട്ടറിയായും അല്ലാതെയും ആര്യാടനൊപ്പം ജീവിച്ച നാലുപതിറ്റാണ്ട് ഗോപിനാഥിന് മറക്കാനാകില്ല. ‘ആര്യാടൻ ഗോപി’ എന്ന വിളിപ്പേരുതന്നെ ആ സഹവാസംകൊണ്ട് കിട്ടിയതാണ്.

കോൺഗ്രസ്സിൽ ചേർന്നതുമുതൽ അദ്ദേഹത്തിനൊപ്പമുണ്ട്. 80-ൽ ഒഴികെ മൂന്നുതവണ മന്ത്രിയായപ്പോഴും പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു.

എം.എൽ.എ.യായ നാലുവർഷവും പി.എ.ആയി. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ടുമെന്റിൽ 33 വർഷം മികച്ച ഉദ്യോഗസ്ഥനായി ജോലി നോക്കിയ ഗോപിനാഥ് ആര്യാടനൊപ്പംനിന്നത് ജനസേവനത്തിന്റെ ഭാഗമാകാൻതന്നെയായിരുന്നു.

ആര്യാടന്റെ കോടതി

“നിലമ്പൂരുകാർ എന്തുതർക്കങ്ങളുണ്ടായാലും അതിന്റെ പരിഹാരത്തിന് ആദ്യം ഓടിയെത്തുന്നത് ഇവിടെയായിരുന്നു. പ്രശ്‌നങ്ങൾ ഞാനായിരുന്നു കുറിച്ചെടുത്തത്”-ഗോപിനാഥ് അതോർത്തു: “ഈ വിവരങ്ങളെല്ലാം നന്നായി പഠിച്ചശേഷമാണ് അദ്ദേഹം ഇരുകൂട്ടരെയും മധ്യസ്ഥചർച്ചയ്ക്ക് വിളിക്കുക. അവരുടെ മനസ്സുവായിക്കാനുള്ള കഴിവ് അപാരമായിരുന്നു. സത്യവും നീതിയും നോക്കി എടുക്കുന്ന തീരുമാനങ്ങൾ എല്ലാവർക്കും സ്വീകാര്യമായിരുന്നു. സ്വത്തുതർക്കം, കുടുംബത്തർക്കം തുടങ്ങി വ്യക്തിപരമായ പ്രശ്‌നങ്ങളും നാടിന്റെ വികസനപ്രശ്‌നങ്ങളുമെല്ലാം ഈ വീട്ടിനുമുന്നിലെത്തി. സഹായം തേടിവരുന്നവരെയൊന്നും കൈയൊഴിയരുത് -ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രശ്‌നപരിഹാരത്തിന് പഞ്ചായത്തംഗംമുതൽ കളക്ടറോ മന്ത്രിയോ വരെയുള്ളവരെ വിളിക്കാനും ശ്രദ്ധിക്കുമായിരുന്നു.

എല്ലാവരോടുമുള്ള സഹാനുഭൂതി എടുത്തുപറയണം. ഏറ്റവുമടുത്ത ആളുകൾ മരിക്കുമ്പോഴോ അവർക്ക് രോഗംവരുമ്പോഴോ ഒക്കെ അദ്ദേഹം വികാരാധീനനാകും. കാളികാവിൽ ഒരുപാർട്ടി ഭാരവാഹിയെ കാണാൻ ചെന്നപ്പോൾ പെട്ടെന്ന് രക്തം ആവശ്യമാണെന്ന് പറയുന്നതുകേട്ടു. ഉടൻ അദ്ദേഹം കൈനീട്ടി എടുത്തുകൊള്ളാൻ പറഞ്ഞു. അങ്ങനെ രക്തം നൽകി.

സാമ്പത്തികശാസ്ത്രവും ചരിത്രവുമാണ് ഇഷ്ടവിഷയം. ലൈബ്രറിയിലെ പുസ്തകശേഖരംകണ്ടാൽ അതു മനസ്സിലാകും. സംസ്ഥാന -കേന്ദ്രബജറ്റുകൾ വിശദമായി പഠിക്കും. -ഗോപിനാഥ് പറഞ്ഞു.

Content Highlights: aryadan muhammed private secretary a gopinath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented