ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് എ.കെ. ആന്‍റണി; തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി


ആര്യാടൻ മുഹമ്മദ് | ഫോട്ടോ: എസ് ശ്രീകേഷ്

തിരുവനന്തപുരം: ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തനിക്ക് അദ്ദേഹം മുതിര്‍ന്ന നേതാവും വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനെ അനുശോചനമറിയിക്കുന്നുവെന്നും 28-ാം തീയതി ആര്യാടന്റെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ആര് എതിര്‍ത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എവിടേയും തുറന്നുപറഞ്ഞിരുന്ന നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചു. തീവ്രവാദത്തേയും വര്‍ഗീയവാദത്തേയും എന്നും എതിര്‍ത്തു. രാഷ്ട്രീയഭാവിയോ തിരഞ്ഞെടുപ്പിലെ ജയമോ പരാജയമോ ഒന്നും അദ്ദേഹം പരിഗണിച്ചില്ല. മതേതര കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഇവിടെ ഉണ്ടാവേണ്ടിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നാല്‍ അദ്ദേഹത്തിന് ജീവനായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുമായിരുന്നു. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ എന്ത് നിലപാടും അദ്ദേഹം സ്വീകരിക്കും. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയോട് പെരുമാറിയ കേരളത്തിലെ തന്നെ അപൂര്‍വ നേതാക്കളില്‍ ഒരാളാണ് ആര്യാടന്‍ മുഹമ്മദ് എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

2004-ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം എട്ടു തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം ദീര്‍ഘകാലം നിര്‍ണ്ണായകപങ്കു വഹിച്ചു. പാര്‍ട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഏഴുപതിറ്റാണ്ട് കോണ്‍ഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതമായിരുന്നു ആര്യാടന്‍ മുഹമ്മദിന്‍റേതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുസ്മരിച്ചു. കോണ്‍ഗ്രസ് വികാരം നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. കോണ്‍ഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ നേതായിരുന്നു അദ്ദേഹം. യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശം പകര്‍ന്ന് സാധാരണക്കാരുടെ നേതാവായി വളര്‍ന്ന വ്യക്തിയാണ് ആര്യാടനെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സമഭാവനയോടെ എല്ലാവരേയും കണ്ടിരുന്ന മികച്ച നേതാവിനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളം കണ്ട തന്ത്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയേയും തരണംചെയ്യാന്‍ പ്രാപ്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്.

കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ് മുന്‍ വൈദ്യുത മന്ത്രി കൂടിയായ ആര്യാടന്‍ മുഹമ്മദ്. ഇന്നത്തെ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കിയ നേതാവായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമുള്ള നേതാവായിരുന്നുവെന്നും ആര്യാടന്‍ മുഹമ്മദിനെ കുറിച്ച് തിരുവഞ്ചൂര്‍ സ്മരിച്ചു.

വിയോജിപ്പുകള്‍ക്കിടയില്‍ യോജിപ്പ് കണ്ടെത്തുന്നതാണ് ആര്യാടന്‍ മഹമ്മദിന്റെ നിലപാട്. യുഡിഎഫിന്റെ കെട്ടുറപ്പിന് വേണ്ടി കര്‍ക്കശമായ നിലപാടുകള്‍ എന്നും സ്വീകരിച്ചു. ആര്യാടന്‍ മുമഹ്ഹദിന്റെ മരണത്തില്‍ മുസ്ലീം ലീഗ് അനുശോചനം അറിയിക്കുന്നതായി ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു.

രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും പലപ്പോഴും പലവിഷയങ്ങളിലും യോജിച്ച് തീരുമാനമെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് സിപിഎം നേതാവ് എംഎ ബേബി പ്രതികരിച്ചു. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി ശക്തിചേരുന്നതിനെതിരെ ശക്തമായ നിലപാട് മുറുകെ പിടിച്ചിരുന്നു. അദ്ദേഹവുമായി രാഷ്ട്രീയത്തിനതീതമായ ബന്ധം പുലര്‍ത്തിയിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലത്തെ ബന്ധമാണ് ആര്യാടന്‍ മുഹമ്മദുമായി ഉണ്ടായിരുന്നതെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്‍ പറഞ്ഞു. അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാവുമായി പ്രവര്‍ത്തിക്കുമ്പോഴും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമായും അദ്ദേഹം മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു.

Content Highlights: Aryadan Muhammed passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented