അധികാരമേറ്റതുമുതല്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ഓഫീസില്‍ ആരെയും സംശയമില്ല -മേയര്‍


ആര്യാ രാജേന്ദ്രൻ, വിവാദമായ കത്ത്‌

തിരുവനന്തപുരം: അധികാരം ഏറ്റെടുത്തതു മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തനിക്കു നേരെയുള്ള രാഷ്ടീയ ആരോപണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കത്ത് വിവാദമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവാദമായ തരത്തിലുള്ള ഒരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ ബന്ധപ്പെട്ട സ്ഥലത്തേക്ക് കൊടുത്തു വിടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് കത്തിനു പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. കത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തു വരേണ്ടത് തന്റെ കൂടി ആവശ്യമാണ്. കത്തിന്റെ ഒറിജിനല്‍ കണ്ടിട്ടില്ല. കത്തിലെ ഒപ്പ് വ്യക്തമല്ല. കത്തില്‍ എഡിറ്റിംഗ് നടന്നോയെന്ന് സംശയിക്കുന്നതായും ആര്യ കൂട്ടിച്ചേര്‍ത്തു.

ഓഫീസിനെ സംശയമില്ല. അത് തന്റെ പദവിയ്ക്കു ചേര്‍ന്നതല്ല. ഒരാളെയും സംശയിക്കേണ്ട സാഹചര്യമില്ല. നഗരസഭയിലെ ജീവനക്കാരെ വിശ്വാസമാണ്. നേരത്തെതന്നെ മാതൃഭൂമി അടക്കമുള്ള പത്രങ്ങളില്‍ താത്കാലിക തസ്തികകളിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചുവെന്ന് വാര്‍ത്ത വന്നിരുന്നു. പത്രവാര്‍ത്തയിലുള്ള ഉള്ളടക്കമാണ് പുറത്തുവന്ന കത്തിലുമുള്ളത്. ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണത്തിലേ വ്യക്തമാകൂ.കത്ത് എവിടെനിന്നാണ് രൂപപ്പെട്ടത് എന്ന് കണ്ടെത്തേണ്ടതിനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്റേതല്ലാത്ത കത്ത് പ്രചരിപ്പിക്കുന്നു. അതിന്റെ ഉറവിടം സംബന്ധിച്ച സത്യാവസ്ഥ കണ്ടെത്തണം. മേയറെന്ന നിലയില്‍ തന്നെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു. സംഭവങ്ങളുടെ നിജസ്ഥിതി കണ്ടെത്തണം എന്നീ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. മേയറായി ചുമതല ഏറ്റെടുത്തശേഷം വ്യക്തിപരമായി പോലും ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല. പുറത്തുവന്ന കത്ത് ഷെയര്‍ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി അന്വേഷിക്കേണ്ടതാണ്. മേയറെന്ന നിലയില്‍ വേണമെങ്കില്‍ അഴിമതി മൂടിവെക്കാം. എന്നാല്‍ അഴിമതി തടയണമെങ്കില്‍ അഴിമതി കണ്ടെത്തുകയും ശക്തമായ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. തനിക്ക് ഒന്നും മറച്ചുവെക്കാനോ ഒളിച്ചുവെക്കോനോ ഇല്ല. എന്നാല്‍ കള്ളനെ പോലീസ് പിടിക്കുന്നതുപോലെയാണ് മാധ്യമങ്ങള്‍ പിന്തുടര്‍ന്നതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വിട്ടതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. കത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയശേഷമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളെ കണ്ടത്.Content Highlights: mayor arya rajendran, letter controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented