ആര്യയും ശിവം ത്യാഗിയും
കൂരോപ്പട: സിവില്‍ സര്‍വീസില്‍ 113-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ആര്യ ആര്.നായര്‍ വിവാഹിതയാകുന്നു. ലളിതമായ രീതിയില്‍ പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വെള്ളിയാഴ്ചയാണ് വിവാഹം.
ഡല്‍ഹി സ്വദേശിയും അഹമ്മദാബാദില്‍ നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മിഷണറുമായ ശിവം ത്യാഗിയാണ് വരന്. ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം ലളിതമായി നടത്താന്‍ തീരുമാനിച്ചത്.
വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി, അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കാനാണ് ഇരുവരുടെയും തീരുമാനം. നാഗ്പൂരില്‍ ഐ.ആര്.എസ്. പരിശീലനത്തിലാണ് ആര്യ. ഏപ്രിലോടെ സര്‍വീസില്‍ പ്രവേശിക്കും. കൂരോപ്പട അരവിന്ദത്തില്‍ റിട്ട.ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ജി.രാധാകൃഷ്ണന് നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ്. അരവിന്ദനാണ് സഹോദരന്.
Content Highlights: arya r nair gets married by sponsoring education expenses of 20 children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..