കെജ്‌രിവാള്‍ ഇന്നെത്തും; ജനസംഗമം പരിപാടി ഞായറാഴ്ച, 50,000 പേര്‍ പങ്കെടുക്കുമെന്ന് സാബു ജേക്കബ്


റിബിന്‍ രാജു| മാതൃഭൂമി ന്യൂസ് 

സാബു ജേക്കബ്, അരവിന്ദ് കെജ്‌രിവാൾ| Photo: Mathrubhumi, ANI

കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന്(ശനിയാഴ്ച) കൊച്ചിയിലെത്തും. ഞായറാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ട്വന്റി ട്വന്റി ജനസംഗമം പരിപാടിയില്‍ പങ്കെടുക്കും.

ജനസംഗമം പരിപാടിയില്‍ അന്‍പതിനായിരം പേരെ പങ്കെടുപ്പിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്‌രിവാളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപിക്കും. കെ റെയില്‍ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read

മന്ത്രി ആന്റണി രാജുവിനെതിരേ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം: വനിതാ കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിനെതിരേ ജീവനക്കാരുടെ ..

മണിച്ചന്റെ മോചനം: ജയില്‍ ഉപദേശകസമിതിയെ ഒഴിവാക്കി മന്ത്രിസഭ, ഉദ്യോഗസ്ഥസമിതിയുടെ ശുപാര്‍ശ വാങ്ങി

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ ..

എ.എ.പി.-ട്വന്റി ട്വന്റി ലയനത്തെ കുറിച്ചോ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെ ഒരു അജണ്ടയും ഇപ്പോഴില്ല- സാബു ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിക്ക് പി.ടി. തോമസിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ഉമാ തോമസിനോട് ഉണ്ടോ എന്ന ചോദ്യത്തിന്- വ്യക്തിപരമായ കാഴ്ചപ്പാടിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയപരമായുള്ള നിലപാട് എടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പി.ടി. തോമസിന്റെ ഭാര്യയാണ് സ്ഥാനാര്‍ഥി അതുകൊണ്ട് ഒരു കാഴ്ചപ്പാട് എന്ന് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

കെ റെയില്‍ വിഷയത്തിലും സാബു ജേക്കബ് പ്രതികരിച്ചു. കെ റെയില്‍ വികസനം ആണ് എന്നത് ഇടതിന്റെ സമീപനമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ആരുടെയൊക്കെയോ ഒരു വാശിക്കു വേണ്ടി ഇത് നടപ്പിലാക്കിയേ പറ്റൂ എന്നൊരു ചിന്താഗതിയില്‍ പോവുകയാണ്. അത് പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കേരളത്തെ കെ റെയില്‍ രണ്ടായി വിഭജിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

Content Highlights: arvind kejriwal will reach kerala today, will participate janasangamam programme

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


ipl 2022 Rajasthan Royals defeated Lucknow Super Giants by 24 runs

1 min

സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും

May 15, 2022

More from this section
Most Commented