തിരുവനന്തപുരം:  സര്‍ക്കാര്‍ പുറത്തിറക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ അവ്യക്തതകള്‍ക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. നിയമത്തില്‍ നെല്‍വയലിന്റെ നിര്‍വചനത്തിലാണ് അവ്യക്തതയുള്ളത്. വ്യാപകമായി വയല്‍ നികത്തുന്നതിന് വേണ്ടിയാണ് ഭേദഗതി വരുത്തിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ചട്ടം നെല്‍വയല്‍-നീര്‍ത്തട നിയമത്തിന് വിരുദ്ധമാണെന്നും ഇത് നിലനില്‍ക്കില്ലെന്നും നിയമവിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. നിയമസഭാ പാസാക്കിയ നിയമത്തിന് വിരുദ്ധമായ നിര്‍വചനം വയലിന് നല്‍കിയാണ് 2008 ന് മുന്‍പുള്ള വയല്‍നികത്തല്‍ ക്രമപ്പെടുത്താനായി റവന്യു വകുപ്പ് ചട്ടം തയാറാക്കിയത്.

ഭരണനേതൃത്വം അറിയാതെ ഇങ്ങനെ സംഭവിക്കില്ലെന്നും കെ.പി.സി.സി തീരുമാനമത്തിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സമ്മര്‍ദത്തെ അതിജീവിക്കാന്‍ റവന്യു വകുപ്പിന് കഴിയണമായിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ മാത്രം പഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.