കോഴിക്കോട്: യു.ഡി.എഫില്‍ ആരെയും കുറുമുന്നണിയുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുറുമുന്നണിയുണ്ടാക്കാനാണോ പി.സി ജോര്‍ജിന്റെ നീക്കമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിക്ക് അകത്ത് നില്‍ക്കണോ പുറത്ത് പോണോ എന്ന് പി.സി ജോര്‍ജ് തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യു.ഡി.എഫില്‍ വേറൊരു മുന്നണിക്ക് സാധ്യതയില്ല. കേരളത്തില്‍ രണ്ട് മുന്നണികളാണുള്ളത്. മൂന്നാമതൊരു മുന്നണിക്ക് യാതൊരു സാധ്യതയുമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ യു.ഡി.എഫിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.