വി.എസ്. ജോയി, പി.എം. ആർഷോ
കൊച്ചി: പരീക്ഷ എഴുതാതെ പാസ്സായെന്ന മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയി. ആർഷോ പരീക്ഷക്ക് ഫീസടക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും എൻ.ഐ.സി വെബ്സൈറ്റിനാണ് പിഴവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നെന്ന് രാവിലെ നടത്തിയ പ്രസ്താവന പ്രിന്‍സിപ്പല്‍ തിരുത്തി.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോ കുറ്റക്കാരനല്ലെന്നും എൻ.ഐ.സി വെബ്സൈറ്റിൽ ഗുരുതരമായ തെറ്റാണ് ഉണ്ടായതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എൻ.ഐ.സി വെബ്സൈറ്റുമായി നിരവധി പരാതികളാണ് ഉണ്ടാകുന്നതെന്നും ഇക്കാര്യം എൻ.ഐ.സിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രിൻസിപ്പൽ.
നാലാം സെമസ്റ്ററിലാണ് ആർഷോ പുനഃപ്രവേശനം നേടിയത്. മൂന്നാം സെമസ്റ്ററിലാണ് പുനഃപ്രവേശനം നേടിയതെന്ന വാർത്ത തെറ്റാണ്. അതിന്റെ രേഖ സഹിതമാണ് നേരത്തെ സംസാരിച്ചത്. എൻ ഐ സി വെബ്സൈറ്റിൽ പറയുന്നത് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്തു എന്നതാണ്. എന്നാൽ, കുട്ടികൾ വന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് വീണ്ടും പരിശോധിച്ചത്. അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി ആർഷോ ഫീസ് അടച്ചതായി കാണുന്നില്ല. എൻ ഐ സിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഇതിന്റെ പിന്നിലും, പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, മാർക്ക്ലിസ്റ്റ് വിവാദത്തിൽ കെ.എസ്.യു എറണാകുളം മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Content Highlights: Arshos arguments are correct says Principal of Maharajas College


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..