പ്രതീകാത്മക ചിത്രം
കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. കൊല്ലത്തുനിന്ന് പിടികൂടിയ മുഹമ്മദ് സാദിഖിനെ ആര്‍.എസ്.എസ്., ബി.ജെ.പി. പരിപാടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പി.എഫ്.ഐ. ചുമതലപ്പെടുത്തിയതായി എന്‍.ഐ.എ. കണ്ടെത്തി. പഴം കച്ചവടക്കാരനാണ് ഇയാള്‍. പരിപാടികളിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടേതുള്‍പ്പെടെ വിവരങ്ങള്‍ സാദിഖ് ശേഖരിച്ചുവെന്നും എന്‍.ഐ.എ. കണ്ടെത്തി.
റിപ്പോര്‍ട്ടര്‍ എന്ന ഗണത്തിലാണ് സാദിഖ് പി.എഫ്.ഐ.യില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍നിന്നാണ് ആര്‍.എസ്.എസ്., ബി.ജെ.പി. പരിപാടികളുടെ വിവര ശേഖരണത്തിനായി പി.എഫ്.ഐ. നിയോഗിച്ചിരുന്നതായി മനസ്സിലായത്. ഇയാളുടെ പക്കല്‍നിന്ന് ആര്‍.എസ്.എസ്. പരിപാടികളുടേതടക്കമുള്ള ലഘുലേഖകളും കണ്ടെടുത്തു. സാദിഖിനെ ഒരു പ്രാവശ്യംകൂടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം.
അതേസമയം, പി.എഫ്.ഐ. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് ഉറപ്പായി. ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരെ ഉള്‍പ്പെടെ പി.എഫ്.ഐ. തീവ്രവാദക്കേസില്‍ ഉള്‍പ്പെടുത്തും. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എന്‍.ഐ.എ. വ്യക്തമാക്കുന്നത്.
ജനുവരി പതിനേഴിനാണ് കൊല്ലം മണ്ണേഴത്തുതറയില്‍വെച്ച് മുഹമ്മദ് സാദിഖിനെ എന്‍.ഐ.എ. അറസ്റ്റുചെയ്തത്.
Content Highlights: arrested fruit seller in kerala was tasked by pfi to collect info on rss, bjp events nia says
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..