പി.സി.ജോർജ്, കെ.സുരേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന് പിന്തുണയുമായി ബിജെപി. പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം നിശബ്ദരാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷം പൂര്‍ണ്ണമായും ഭീകരവാദത്തിന് കീഴടങ്ങിയെന്നും സുരേന്ദ്രന്‍ ട്വിറ്ററില്‍ കുറിച്ചു.
ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ പോലീസ് വേട്ടയാടുകയാണ്. ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജിനെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്‌തേക്കും.
Content Highlights: arrest of P.C.George is nothing but a gross violation of freedom of speech-bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..