കണ്ണൂര്‍: വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ മാര്‍ച്ച് കണ്ണൂരില്‍ പട്ടാളം തടഞ്ഞു. മാര്‍ച്ച് തുടങ്ങുന്നതിനായി നിശ്ചയിച്ചിരുന്നത് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് പരിസരത്തുള്ള മൈതാനമായിരുന്നു. ഈ സ്ഥലം കണ്ണൂര്‍ ഡി.എസ്.സി.(ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലം കേന്ദ്രീകരിച്ച് പ്രകടനം നടത്തരുതെന്ന് പട്ടാളം പ്രകടനക്കാരെ അറിയിക്കുകയായിരുന്നു.

kannur
ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

ആയുധധാരികളായ പട്ടാളക്കാര്‍ സ്ഥലത്ത് അണിനിരന്നാണ് പ്രകടനക്കാരെ തിരിച്ചയച്ചത്. തുടര്‍ന്ന് പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റി. 

സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരം വര്‍ഷങ്ങളായി നഗരത്തിലേക്കുള്ള റാലികള്‍ ആരംഭിക്കുന്ന ഇടമായിരുന്നു. നേരത്തെയും പലപ്പോഴും ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുകയും അന്യര്‍ക്ക് പ്രവേശനമില്ലെന്ന് പട്ടാളം ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു. 

kannur
ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

എന്നാല്‍ ഇത്തരം നടപടികള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക്  എത്തിച്ചേര്‍ന്നതോടെ പട്ടാളം കര്‍ശനവിലക്കുമായി എത്തുകയായിരുന്നു. 

content highlights: army blocks constitution protection march in kannur