കൊച്ചി: കസ്റ്റംസിന് വീണ്ടും കേന്ദ്ര സുരക്ഷ ഏര്‍പ്പെടുത്തി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിന് സായുധസേനാ സുരക്ഷ ഏര്‍പ്പാടാക്കി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

നേരത്തെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് റാക്കിറ്റിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു അന്ന് സി.ആര്‍.പി.എഫിനെ നിയോഗിച്ചത്.

ഭീഷണികള്‍ നിങ്ങിയതിനെ തുടര്‍ന്ന് പിന്നീട് ഈ സുരക്ഷ പിന്‍വലിക്കുകയും ചെയ്തിരുന്നു.