വ്യക്തിയല്ല പ്രസ്ഥാനം, വാഴ്ത്തിപ്പാടുന്നവര്‍ തിരുത്തുന്ന കാലം വരുമെന്ന് അര്‍ജുന്‍ ആയങ്കി


2 min read
Read later
Print
Share

മൂന്ന് രൂപയുടെ മെമ്പര്‍ഷിപ്പ് പോലുമില്ല, ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത് ശരിയല്ല. വ്യക്തിക്ക് നേരയുള്ള ആരോപണത്തെ സംഘടന ഏറ്റെടുക്കുന്നത് ശരിയല്ല, വാഴ്ത്തിപ്പാടുന്നവര്‍ തിരുത്തുന്ന കാലം വരുമെന്ന് അര്‍ജുന്‍ ആയങ്കി

അർജുൻ ആയങ്കി | Photo: Facebook/ArjunAyanki

കണ്ണൂര്‍: ഡിവൈഎഫ്‌ഐയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അനാവശ്യവിവാദമാണെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി. ഡിവൈഎഫ്ഐ നേതാവിനെതിരെ ആരോപണം ഉന്നയിച്ചയാള്‍ ഞാനല്ല. കേസില്‍പെട്ട് ജയിലിലേക്ക് പോവുന്നതിന് മുന്‍പേ പാര്‍ട്ടിയുമായോ സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ആളാണ് താന്‍. മൂന്ന് രൂപയുടെ മെമ്പര്‍ഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണ്, ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ലെന്ന് അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല. ആരോപണം നേരിട്ട് ഇരവാദം പറയുന്ന, ആദര്‍ശധീരനെന്ന് വാഴ്ത്തിപ്പാടുന്നവര്‍ക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് അടിവരയിട്ട് പറയുന്നുവെന്നും അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെസംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല. മനഃപൂര്‍വ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും.

ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ.?അയാള്‍ക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമില്‍ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ.?

ഒരു കേസില്‍പെട്ട് ജയിലിലേക്ക് പോവുന്നതിന് മുന്‍പേ ഈ പാര്‍ട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവെച്ചിട്ട് പോയ ആളാണ് ഞാന്‍, അതിന് ശേഷം ദാ ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകള്‍ ഇവിടെയുണ്ടായിട്ടില്ല. മൂന്ന് രൂപയുടെ മെമ്പര്‍ഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണ്, ഊതിവീര്‍പ്പിച്ചത് ചില തല്പരകക്ഷികളാണ്. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല.

ആരോപണം ഉന്നയിച്ചയാള്‍ ഞാനല്ല എങ്കിലും ആരോപണം നേരിട്ട് ഇരവാദം പറയുന്ന, ആദര്‍ശധീരനെന്ന് വാഴ്ത്തിപ്പാടുന്നവര്‍ക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.

ഡി.വൈ.എഫ്.ഐ. നേതാവായ മനു തോമസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെതിരേ ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ക്വട്ടേഷന്‍-ലഹരിക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നും ഇവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഡി.വൈ.എഫ്.ഐ. അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ വീണ്ടും തന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താനും നിര്‍ബന്ധിതനാകുമെന്ന് ഫെയ്‌സ്ബുക്കിലൂടെ അര്‍ജുന്‍ പ്രതികരിച്ചിരുന്നു.

Content Highlights: Arjun Ayanki DYFI Manu Thomas Facebook Post

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


asif adwaith car

5 min

സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത്,മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ;ഉമ്മയുടെ ഫോണ്‍, രക്ഷകനായി ഹഖ്

Oct 2, 2023


kk sivaraman mm mani

2 min

'ബുദ്ധിമുട്ടുന്നതെന്തിന്, തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?' M.M മണിക്കുനേരെ ഒളിയമ്പുമായി CPI നേതാവ്

Oct 2, 2023

Most Commented