അരികൊമ്പനെ ലോറിയിൽ കയറ്റി കൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്ക് കാടുമാറ്റിയ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിമുതലാണ് സിഗ്നൽ നഷ്ടമായത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് സിഗ്നൽ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തൽ.
ഒടുവിൽ സിഗ്നൽ ലഭിച്ചത് കേരള - തമിഴ്നാട് അതിർത്തിയിലായിരുന്നു. തമിഴ്നാടിലെ മാവടിയിൽ നിലവിൽ അരിക്കൊമ്പൻ ഉണ്ടാകാം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമന്നാണ് കരുതുന്നത്. ഒരുപക്ഷെ ഉൾക്കാട്ടിലേക്ക് അരിക്കൊമ്പൻ കയറിയിട്ടുണ്ടെങ്കിൽ സിഗ്നൽ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
കേരള തമിഴ്നാട് അതിർത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്. ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. കാട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയോ കാലാവസ്ഥ അനുകൂലമാകുകയോ ചെയ്താൽ സിഗ്നൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: arikombans radio collar signal lost


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..