അരിക്കൊമ്പൻ (ഫയൽ ചിത്രം) | Photo: മാതൃഭൂമി
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും കുമളി ടൗണിന് സമീപം എത്തിയതായി സൂചന. ആകാശദൂരം പ്രകാരം ടൗണിന് ആറ് കിലോമീറ്റർ വരെ ആന എത്തിയെന്നാണ് വിവരം. തുടർന്ന് ആനയെ തുറന്നുവിട്ട മേദകാനം ഭാഗത്തേക്ക് ആന തിരിച്ചുപോയി. ബുധനാഴ്ച രാത്രിയാണ് സംഭവം.
പെരിയാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ജനവാസമേഖലയാണ് കുമളി. ധാരാളം ജനങ്ങൾ ഇവിടെ കൂട്ടമായി താമസിക്കുന്നുണ്ട്. ആകാശദൂരം കണക്കാക്കുമ്പോഴാണ് ആറ് കിലോമീറ്റർ. കാൽനടയായുള്ള ദൂരം പരിഗണിക്കുമ്പോൾ ജനവാസമേഖലയിൽ നിന്ന് ഇതിൽ കൂടുതൽ ദൂരമുണ്ടാകും.
ജി.പി.എസ് കോളറിൽ നിന്നുള്ള വിവങ്ങളിൽ നിന്നാണ് അരിക്കൊമ്പന്റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മേദകാനം ഭാഗത്ത് വകുപ്പിന് ക്യാംപ് ഷെഡുണ്ട്. മുഴുവൻ സമയവും ആന നിരീക്ഷണത്തിലാണെന്നും വനംവകുപ്പ് കൂട്ടിച്ചേർത്തു.
Content Highlights: Arikomban reached near Kumali town and returned
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..