അരിക്കൊമ്പൻ | Photo: Mathrubhumi Library
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്ക് കാടുമാറ്റിയ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതൽ നഷ്ടമായ സിഗ്നൽ രാവിലെയോടെ ലഭിച്ചുതുടങ്ങുകയായിരുന്നു. നിലവിൽ തമിഴ്നാട് അതിർത്തിക്കടുത്ത് മുല്ലക്കുടിയിലാണ് അരിക്കൊമ്പനുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ നഷ്ടപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങിയോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പുനഃസ്ഥാപിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി. മൂന്ന് ദിവസം കൊണ്ട് 20 കിലോ മീറ്ററോളം ആന സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. നിലവിൽ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.
കേരള തമിഴ്നാട് അതിർത്തി പ്രദേശമായ മാവടിയിലാണ് സിഗ്നൽ നഷ്ടപ്പെടുന്ന സമയത്ത് അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്. തുടർന്ന് തമിഴ്നാടിലെ മാവടിയിൽ അരിക്കൊമ്പൻ ഉണ്ടാകാം എന്ന വിലയിരുത്തലിലായിരുന്നു വനംവകുപ്പ്.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമന്നാണ് കരുതുന്നത്. അല്ലെങ്കിൽ, ഉൾക്കാട്ടിലേക്ക് അരിക്കൊമ്പൻ കയറിയിട്ടുണ്ടെങ്കിൽ സിഗ്നൽ നഷ്ടപ്പെടാനും സാധ്യതയുണ്ട്. സിഗ്നൽ നഷ്ടപ്പെട്ടതിന് പിന്നാലെ രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് തിരച്ചിലും ആരംഭിച്ചിരുന്നു.
Content Highlights: arikomban radio collar signal retrieved


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..