പരിഭ്രാന്തനായ അരിക്കൊമ്പൻ കമ്പത്തെ പുളിമരത്തോട്ടത്തിൽ നിന്ന് കമ്പിവേലി പൊളിച്ച് പുറത്തുവരുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ്
തേനി: ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്കടുത്ത്. സിഗ്നല്‍ പ്രകാരം കൂതനച്ചിയാര്‍ വനാതിര്‍ത്തയിലുള്ള ജനവാസ മേഖലയ്ക്ക് അടുത്താണ് നിലവില്‍ ആന. ജനവാസമേഖലയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ വരെ ആന എത്തിയെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് കേരള-തമിഴ്‌നാട് വനംവകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കൂതനാച്ചിയിലെ തോട്ടത്തില്‍ അരിക്കൊമ്പന്‍ ഇറങ്ങിയതായാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. വനംവകുപ്പും ആനയെ കണ്ടതായി സ്ഥിരീകരിക്കുന്നുണ്ട്. പിന്നീട് ആന കാട്ടിലേക്ക് കയറിയെന്നാണ് വിവരം.
നിലവില്‍ ആന നില്‍ക്കുന്ന പ്രദേശത്തേക്ക് ജനങ്ങളെ കയറ്റി വിടുന്നതിന് നിയന്ത്രണമുണ്ട്. കൃഷിമേഖലയാണ് ഈ പ്രദേശം. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെയും വനംവകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞിട്ടുണ്ട്. സുരുളി വെള്ളച്ചാട്ടത്തിനരികിലേക്കുള്ള സഞ്ചാരികളുടെ വിലക്കും അധികൃതര്‍ തുടരുന്നുണ്ട്.
ആന ജനവാസമേഖലയിലേക്ക് കടക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രം മയക്കുവെടി വയ്ക്കാമെന്ന തീരുമാനത്തിലാണ് നിലവില്‍ തമിഴ്‌നാട് വനംവകുപ്പ്. ഇതിനായുള്ള വിദഗ്ധ സംഘവും സ്ഥലത്ത് തുടരുന്നുണ്ട്. ആനയെ നിരീക്ഷിക്കാനായി 150 അംഗ വനപാലകസംഘവും പ്രദേശത്തുണ്ട്. കുങ്കിയാനകളും സ്ഥലത്ത് തുടരുന്നുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പം പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് അരിക്കൊമ്പന്‍ തിരികേ കാട്ടിലേക്ക് തന്നെ പ്രവേശിച്ചിരുന്നത്.
Content Highlights: Arikomban near the residential area, Tamilnadu forest department have intensified surveillance


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..