അരിക്കൊമ്പനെന്ന് സംശയിക്കുന്ന ആന (സിങ്കുകണ്ടത്ത് നിന്നുള്ള ദൃശ്യം) Photo: Screengrab/ Mathrubhumi News
ചിന്നക്കനാൽ: ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പിന്റെ പ്രത്യേക ദൗത്യം രണ്ടാം ദിനത്തിലേക്ക്. കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകീട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് നിന്ന് കണ്ടെത്തി എന്നാണ് ലഭിക്കുന്ന വിവരം. വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിച്ചിരിക്കുകയാണ്.
സൂര്യനെല്ലി ഉൾപ്പെടുന്ന പ്രദേശത്തേക്കാണ് ഇപ്പോൾ ആന നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ജനവാസമേഖലയാണ്. ദൗത്യസംഘം ആനയെ ദൗത്യമേഖലയായ സിമന്റുപാലത്തേക്ക് എത്തിക്കാനാണ് ശ്രമിക്കുക. ഇതു വിജയിച്ചാൽ മയക്കുവെടി വെക്കാനുള്ള സംഘം ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽനിന്ന് പുറപ്പെടും. ശനിയാഴ്ച ദൗത്യം വിജയിച്ചില്ലെങ്കിൽ ഞായറാഴ്ചയും തുടരും. ഇതിനായി ഈ ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ദേവികുളം സബ് കളക്ടറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ. അറിയിച്ചു.
കഴിഞ്ഞ ദിവസം ദൗത്യസംഘത്തിന്റെ കാഴ്ചയിൽ നിന്ന് പെട്ടെന്ന് തന്നെ മറഞ്ഞ, അരിക്കൊമ്പനെ വൈകീട്ട് 5.30-ന് ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒൻപത് മണിക്കൂറോളം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ്, ശങ്കരപാണ്ഡ്യമെട്ടിൽനിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. മോക്ഡ്രില്ലിനുശേഷം അരിക്കൊമ്പനെ ദൗത്യസംഘത്തിന് ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ആനയെ കൃത്യമായി ട്രാക്ക് ചെയ്യാതെ മയക്കുവെടിവെക്കാൻ പുറപ്പെട്ടതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. എത്രയും പെട്ടെന്ന് അരിക്കൊമ്പനെ മാറ്റണമെന്നുള്ള ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിൽക്കുന്നു.
Content Highlights: arikomban mission second day in sinkukandam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..