അരിക്കൊമ്പനെ കുങ്കിയാനകൾ വളഞ്ഞപ്പോൾ
ചിന്നക്കനാൽ: മണിക്കൂറുകള്‍ നീണ്ട തീവ്രപരിശ്രമങ്ങള്‍ക്കൊടുവില്‍ മിഷന്‍ അരിക്കൊമ്പന്‍ വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് കുങ്കിയാനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. അതേസമയം ആനയെ എവിടേക്ക് കൊണ്ടുപോകുമെന്ന കാര്യം വ്യക്തമല്ല. നേരത്തെ അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ മയക്കിയത്.
മയക്കുവെടി വെച്ചതിന് പിന്നാലെ അരിക്കൊമ്പന്റെ നാല് കാലുകളിലും വടം കെട്ടിയിരുന്നു. പൂര്‍ണമായും മയങ്ങാത്തതിനാല്‍ വടം കെട്ടാനും ഏറെ സമയമെടുത്തു. കുങ്കിയാനകള്‍ക്ക് നേരേ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന സാഹചര്യവുമുണ്ടായി. അതിനിടെ പ്രദേശത്ത് കനത്ത പെയ്തതും രക്ഷാ ദൗത്യം ദുഷ്‌കരമാക്കി. എന്നാല്‍ മഴയ്ക്കിടയിലും കുങ്കിയാനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ ലോറിയില്‍ കയറ്റുകയായിരുന്നു.
നേരത്തെ ജെ.സി.ബി. ഉള്‍പ്പെടെ എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പന് സമീപത്തേക്ക് ലോറി എത്തിച്ചത്. പൂർണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകൾ മൂടിക്കെട്ടും. ശേഷം റേഡിയോ കോളർ അടക്കമുള്ളവ സ്ഥാപിക്കേണ്ടതുണ്ട്.
ശനിയാഴ്ച ഉച്ചയോടെ ചോലവനങ്ങൾക്കിടയിൽവെച്ചാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ വെടിവെച്ചത്. ഒന്നിലേറെ മയക്കുവെടിവെച്ച ശേഷമായിരുന്നു ദൗത്യസംഘം അരിക്കൊമ്പനരികിലേക്ക് നീങ്ങിയത്. സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു.

Content Highlights: mission arikomban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..