അണക്കരയിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ്
കുമളി (ഇടുക്കി): കാട്ടുകൊമ്പനും ഫാന്‍സ് അസോസിയേഷന്‍. ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചു.
കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികൾ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷൻ രൂപവത്കരിച്ചത്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന് പിന്നിലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
കാടുമാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടിവന്നതില്‍ മൃഗസ്‌നേഹികള്‍ക്ക് വിഷമവും പ്രതിഷേധവുമുണ്ട്. അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തുമെന്ന് ഇവർ പറയുന്നു. അപ്പോൾ ജനവാസ മേഖലയില്‍ ആന കടന്നുകയറാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: arikomban fans association anakkara idukki


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..