അരിക്കൊമ്പൻ | Photo: Mathrubhumi Library
തേനി: കമ്പം ടൗണിലെത്തിയ അരിക്കൊമ്പനെ തളയ്ക്കാന്‍ തമിഴ്‌നാട് വനം വകുപ്പിന്റെ തീവ്രശ്രമം. പ്രദേശത്ത് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് കമ്പം എം.എല്‍.എ. എന്‍. രാമകൃഷ്ണന്‍ അറിയിച്ചു. ആന നിലവില്‍ കമ്പത്തെ പുളിമരത്തോട്ടില്‍ തുടരുകയാണ്. ആനയെ മയക്കുവെടി വെക്കുമെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് നീക്കാനാണ് ശ്രമം. ഉച്ച കഴിയുന്നതോടെ കുങ്കിയാനകളെത്തും. ആളുകളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. ആനമലയില്‍നിന്നും മുതുമലയില്‍നിന്നുമെത്തുന്ന രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാനായി എത്തുന്നത്. കുങ്കിയാനകളെ ഉടന്‍ കമ്പത്ത് എത്തിക്കുമെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഢി അറിയിച്ചു.
അതേസമയം കേവലം 18 കിലോമീറ്ററാണ് അരിക്കൊമ്പന്‍ നിലവില്‍ നിലയുറപ്പിച്ച കമ്പത്തുനിന്ന് കുമളിയിലേക്കുള്ള ദൂരം. 88 കിലോമീറ്റര്‍ അപ്പുറത്ത് നേരത്തേ അരിക്കൊമ്പന്‍ വിഹരിച്ചിരുന്ന ചിന്നക്കനാലുമാണ്. ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പന്‍ എന്നാണ് കരുതപ്പെടുന്നത്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ കമ്പത്ത് വ്യാപക നാശനഷ്ടമുണ്ടായി. അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: arikomban cumbum town, kerala elephant


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..