ആ വനിതയ്ക്ക് ജോലി ലഭിച്ചത് എങ്ങനെ, വിളിപ്പിച്ചതാര്?; സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍


ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ. photo: pti, mathrubhumi

ന്യൂഡല്‍ഹി: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരേ സ്വര്‍ണക്കടത്തും സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്ന്‌ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ആ വനിതയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയെന്നും അവരെ ആരാണ് ഹില്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും ഗവര്‍ണര്‍ ചോദിച്ചു. വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇതുസംബന്ധിച്ച് ഒരു പുസ്തകം വരെ ഇറങ്ങിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.



ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും തനിക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സര്‍വകലാശാലകളില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇടപെടും. ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

ധനമന്ത്രി കെഎന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടമായെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ഗവര്‍ണര്‍ക്കെതിരേയുള്ള പരാമര്‍ശത്തിലൂടെ ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Content Highlights: arif muhammed khan reply to cm pinarayi vijayan, gold smuggling case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented