പ്രിയ വര്‍ഗീസിന് യോഗ്യതയില്ല; സര്‍വകലാശാലകളിലെ 3 വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും - ഗവര്‍ണര്‍


കണ്ണൂർ വൈസ്. ചാന്‍സ്‌ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡർ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോചിച്ച രീതിയിലല്ല പ്രവർത്തനം. പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും  അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടന്ന നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ അംഗത്തെപ്പോലെയാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണിത്.

കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സർവകശാലകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ പ്രധാനമായും നടന്ന നിയമങ്ങളിൽ എത്ര ബന്ധു നിയമനങ്ങൾ, അവ ഏതൊക്കെ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കണ്ണൂർ വൈസ് ചാന്‍സ്‌ലര്‍പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡർ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല പ്രവർത്തനം. പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



അതേസമയം കേരളത്തിലെഎഡ്യുക്കേഷൻ സിസ്റ്റം മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ മികച്ച വിദ്യാർഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞു. ഇതിന് കാരണം കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും ഇതൊരിക്കലും താൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Content Highlights: arif muhammad khan press meet - criticism against kannur vc and probe in universities appointments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented