'സുരക്ഷയൊരുക്കാന്‍ ശ്രമിച്ച പോലീസുകാരെ കെ.കെ രാഗേഷ് തടഞ്ഞു', ദൃശ്യങ്ങളുമായി ഗവർണർ


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌

തിരുവനന്തപുരം: സർക്കാരിനെതിരേ പടയൊരുക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാർത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് രാജ്ഭവന്‍ നിര്‍മ്മിച്ച വീഡിയോ അല്ലെന്നും പിആര്‍ഡി, വിവിധ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണെന്നും പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പോലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ശ്രമിച്ച പോലീസിനെ ഒരു രാഷ്ട്രീയ നേതാവ് തടഞ്ഞു. ഇയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ വന്നപ്പോള്‍ സ്റ്റേജില്‍ എന്റെ കൂടെ ഇരുന്ന കെ.കെ രാഗേഷ് അവിടെ നിന്ന് പോലീസിന് മുന്നിലെത്തി അവരെ തടഞ്ഞു

ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

കണ്ണൂരില്‍ നടന്നത് നേരിട്ട് കേസെടുക്കേണ്ട കുറ്റകൃത്യം

പ്രതിഷേധക്കാരെ പിന്തിരിപ്പിച്ച് തന്നെ സംരക്ഷിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍

ക്രിമിനല്‍ നിയമം ഉദ്ധരിച്ചശേഷമാണ് അദ്ദേഹം ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ഐപിസി 124ാം വകുപ്പ് വിശദീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണറെ ആക്രമിക്കുന്നതും തടയുന്നതും ശിക്ഷാര്‍ഹമെന്ന് ഗവര്‍ണര്‍

കെ.കെ രാഗേഷ് പോലീസിനെ തടഞ്ഞെന്ന് ഗവര്‍ണര്‍

പ്രതിഷേധക്കാര്‍ മുന്‍കൂട്ടി തീരുമാനിച്ച് പ്ലക്കാര്‍ഡുകളുമായി എത്തി

തനിക്കെതിരെ നൂറ് പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ കൊണ്ടുവന്നത്.

മുന്‍കൂട്ടി തീരുമാനിക്കാതെ പ്ലക്കാര്‍ഡുകള്‍ എത്തുന്നതെങ്ങനെയെന്ന് ഗവര്‍ണര്‍

പ്രതിഷേധക്കാരെത്തിയത് ജെഎന്‍യു, ജാമിയ എന്നിവിടങ്ങളില്‍ നിന്ന്

രാഷ്ട്രീയ വിമര്‍ശനങ്ങളുമായി ഗവര്‍ണര്‍

എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന് പരിഹാസം.

കണ്‍വീനര്‍ യാത്രാ വിലക്ക് നേരിട്ടയാള്‍, ഭരണഘടനയെ വിമര്‍ശിക്കുന്ന മന്ത്രിയുണ്ടായിരുന്നു, പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്ന എംഎല്‍എ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തി സജി ചെറിയാനെയും കെ.ടി ജലീലിനേയും ഉന്നം വെച്ച് ഗവര്‍ണര്‍

കണ്ണൂരില്‍ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു

എതിര്‍ രാഷ്ട്രീയമുള്ളവരെ വര്‍ഗശത്രുക്കളായി കാണുന്നു

സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍, രാജ്ഭവന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉപദേശിക്കേണ്ട

സര്‍ക്കാര്‍ എല്ലാ സീമകളും ലംഘിക്കുന്നു

കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള കണ്‍വീനറുടെ മുന്നണി

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ ഗുരുതര ആരോപണം, പിണറായി വിജയന്‍ അയച്ച കത്തുകള്‍ പുറത്ത് വിട്ടു

കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു, രാജ്ഭവനിലെത്തി സ്വന്തം ജില്ലക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു.

എജിയുടെ കത്ത് ഉപയോഗിച്ച് മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തി

പുനര്‍നിയമനം അംഗീകരിച്ചത് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം

ചാന്‌സിലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തന്ന ഉറപ്പുകള്‍ പിണറായി മറന്നോയെന്ന് ഗവര്‍ണര്‍

സ്ഥാനം ഉപേക്ഷിക്കാതിരിക്കാന്‍ എന്ത് വേണമെന്ന് ചോദിച്ച് ഉദ്യോഗസ്ഥര്‍ എത്തി.

Content Highlights: arif mohammed khan press meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented