LDF തുറന്നപോര് പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറുടെ തിരിച്ചടി; രാജിയില്ലെങ്കില്‍ പുറത്താക്കിയേക്കും


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ |ഫോട്ടോ:PTI

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചാണ് ഇന്ന് ചേര്‍ന്ന ഇടുതുമുന്നണി യോഗം അവസാനിപ്പിച്ചത്. നവംബര്‍ 15-ന് രാജ്ഭവനു മുന്നില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടതുമുന്നണിയോഗത്തിന്റെ തീരുമാനം. പ്രത്യക്ഷ സമരത്തിന് തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ തിരിച്ചടിച്ചു. സംസ്ഥാന സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഇന്നുവരെ കേട്ടുകള്‍വിയില്ലാത്ത നടപടി. ഒമ്പത് വി.സി.മാര്‍ തിങ്കളാഴ്ച രാവിലെ 11.ന് മുമ്പായി രാജിവെക്കണമെന്ന നിര്‍ദേശം.

സാങ്കേതിക സര്‍വകലാശാലാ വി.സി. നിയമനം സുപ്രീംകോടതി റദ്ദാക്കിയ നടപടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം.

തിങ്കളാഴ്ച വിരമിക്കുന്ന കേരളസര്‍വകലാശാലാ വി.സി. വി.പി മഹാദേവന്‍പിള്ള ഉള്‍പ്പെടെ ഒമ്പത് വി.സിമാരോടാണ് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കോഴിക്കോട് സര്‍വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സര്‍വകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സര്‍വകലാശാലാ വി.സി. ഡോ. വി.പി. മഹാദേവന്‍പിള്ള വിരമിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ ചില നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനും സൂചന ലഭിച്ചിരുന്നു. അതിനിടയിലാണ് കോടതി വിധിയും വന്നത്.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് ഇടതുനേതാക്കള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറുടെ നിര്‍ദേശവും വന്നു.

ഇതോടെ ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നടത്താന്‍ തീരുമാനിച്ച പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്നുറപ്പായി. വാക്‌പോരാട്ടങ്ങളും കൂടുതല്‍ രൂക്ഷമാകും. അതേ സമയം ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കാനുള്ള സാധ്യതയില്ല. നിയമപരമായി നേരിടാമെന്നാണ് വി.സി.മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വേണമെങ്കില്‍ പുറത്താക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്. രാജിവെക്കില്ലെന്നും വേണമെങ്കില്‍ പുറത്താക്കട്ടെയെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണറുടെ നിര്‍ദേശം കൈപ്പറ്റിയ ശേഷം പ്രതികരിച്ചു. രാജിയില്ലെങ്കില്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വി.സി.മാരെ പുറത്താക്കിയേക്കും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ നിയമപോരാട്ടത്തിലേക്ക് പോകും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഗവര്‍ണറുടെ നടപടിയെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുമുണ്ട്.

Content Highlights: arif mohammad khan-VCs to resign in 24 hrs-kerala goverment-ldf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented