ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Sabu Scaria, Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷ സമരങ്ങളെ സര്‍ക്കാര്‍ നേരിടുന്ന രീതി നിരീക്ഷിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രഹസ്യാന്വേഷണ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. കോണ്‍ഗ്രവും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി മാറി നില്‍ക്കുന്നുവെന്ന പരാതിയും രാജ്ഭവനുണ്ട്. തുടര്‍ സാഹചര്യം നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട് വിശദീകരണം തേടാനാണ് ഗവര്‍ണറുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനേ തുടര്‍ന്നുണ്ടായ പ്രതിപക്ഷ സമരം, അതിനെ സര്‍ക്കാര്‍ നേരിടുന്നത് രീതി എല്ലാം തന്നെ രാജ് ഭവന്‍ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. ഇന്നലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വിമാനത്തിനുള്ളില്‍ വരെയുണ്ടായി. ഇതൊരു ഒറ്റപ്പെട്ട സംഭവമായി മാത്രമേ രാജ്ഭവന്‍ വിലയിരുത്തുന്നുള്ളു.
എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ വിലയിരുത്തുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉണ്ടായേക്കാവുന്ന പ്രതിഷേധ പരിപാടികള്‍, സര്‍ക്കാര്‍ അതിനെ നേരിടുന്ന രീതി എന്നിവയെല്ലാം രാജ്ഭവന്‍ നിരീക്ഷിക്കും. ഇത് വിലയിരുത്തി, അടുത്ത ദിവസം വിശദീകരണം തേടുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Content Highlights: Arif Mohammad Khan on opposition Protest against Pinarayi Vijayan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..