ജിഎസ്ടി. വകുപ്പ് കണ്ടുകെട്ടിയത് 65 ലക്ഷത്തിന്റെ അടയ്ക്ക; ലേലത്തിനെത്തിയപ്പോള്‍ ചാക്കില്‍ തോട് മാത്രം


അടയ്ക്ക മാറ്റിയത് സൂക്ഷിപ്പുകാരന്‍

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തൃശ്ശൂര്‍: രേഖകളില്ലാതെ സൂക്ഷിച്ചതിന് ജി.എസ്.ടി. വകുപ്പ് പിടികൂടിയ 65 ലക്ഷം രൂപയുടെ അടയ്ക്ക ലേലംചെയ്യാനെത്തിയപ്പോള്‍ ചാക്കുകളില്‍ അടയ്ക്കാത്തൊണ്ട്. തുടര്‍ന്ന് സൂക്ഷിപ്പുകാരന്റെ പേരില്‍ മോഷണക്കുറ്റത്തിന് ജി. എസ്.ടി. ഓഫീസര്‍ പോലീസിന് പരാതി നല്‍കി.

വരവൂര്‍ സ്വദേശി കുന്നത്തുപീടികയില്‍ ഗഫൂറിനെതിരേയാണ് ജി.എസ്.ടി (ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം) ഓഫീസര്‍ സി. ജ്യോതിലക്ഷ്മി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.



2021 ജൂലായ് 30-ന് ഗഫൂറിന്റെ വരവൂരിലുള്ള ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കണ്ടെടുത്തത്. ഇത് താത്കാലികമായി കണ്ടുകെട്ടി. തുടര്‍ന്ന് കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ജി.എസ്.ടി. നിയമപ്രകാരം, കേടുകൂടാതെ സൂക്ഷിക്കാന്‍ ഗഫൂറിനെത്തന്നെ ചുമതലപ്പെടുത്തി.

ഇതിനിടയില്‍ ഗഫൂര്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയെങ്കിലും പിന്നീട് കേസില്‍ ജി.എസ്.ടി വകുപ്പിന് അനുകൂലമായി വിധി വന്നു. തുടര്‍ന്ന് ചരക്ക് കണ്ടുകെട്ടാന്‍ ഗഫൂറിന് നോട്ടീസ് നല്‍കി. പരസ്യവില്‍പ്പനയ്ക്കായി ജി.എസ്.ടി. അധികൃതര്‍ വരവൂരിലെ ഗോഡൗണിലെത്തിയപ്പോള്‍ ഗഫൂര്‍ പ്രതികരിക്കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഗോഡൗണ്‍ ഉടമയുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അടയ്ക്ക അവിടെനിന്ന് കടത്തി പകരം ചാക്കുകളില്‍ അടയ്ക്കത്തൊണ്ട് നിറച്ചതായാണ് കണ്ടത്.

മോഷണവും വിശ്വാസവഞ്ചനയും നടത്തിയതിന് ഗഫൂറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജി.എസ്.ടി. വകുപ്പ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Content Highlights: Areca nut-65 lakhs was confiscated by the GST department-theft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented