മാർ ജോസഫ് പൗവത്തിൽ
കോട്ടയം: വിശ്വാസത്തിലൂന്നി കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു കാലം ചെയ്ത മാര്‍ ജോസഫ് പൗവത്തില്‍. സീറോ മലബാര്‍ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ പൗവത്തില്‍ കേരളത്തിലെ വിഭ്യാഭ്യാസ വിഷയങ്ങളില്‍ ഉള്‍പ്പെടെ മൂര്‍ച്ചയേറിയ നിലപാടുകളെടുത്ത സഭാ മേധാവിയായിരുന്നു. സീറോ മലബാര്‍ സഭയില്‍ ഒരു മാര്‍പ്പാപ്പ അഭിഷേകം ചെയ്ത ആദ്യബിഷപ്പായിരുന്നു പൗവത്തില്‍. 1972 ഫെബ്രുവരി 13-ന് റോമില്‍വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറയുടെ സഹായമത്രാനായായിട്ടായിരുന്നു നിയമനം.
അഞ്ച് മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പൗവത്തിലിന് ഏറ്റവും അടുപ്പവും സൗഹൃദവും ബനഡിക്ട് മാര്‍പാപ്പയോടായിരുന്നു. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് വത്തിക്കാനില്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗറേഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന കാലം മുതലുള്ള സൗഹൃദം ജീവിതാവസാനം വരെ തുടര്‍ന്നു.
മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ മെത്രാന്‍ സംഘത്തിലുണ്ടായിരുന്ന പൗവത്തിലിനെ ബനഡിക്ട് മാര്‍പാപ്പ സംബോധന ചെയ്തത് 'സഭയുടെ കിരീടം' എന്നാണ്. അതു പിന്നീട് പൗവത്തിലിന്റെ വിശേഷണമായി മാറി. എന്നാല്‍, ഇതൊന്നും പൗവ്വത്തിലിന്റെ ജീവിതരീതിക്ക് അലങ്കാരമായിരുന്നില്ല. ലളിതമായ ജീവിതശൈലിയായിരുന്നു ജീവിതത്തിലുടനീളം. അജഗണങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനല്ല,അവരില്‍ ഒരാളാകാനാണ് എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
വിശേഷ സന്ദര്‍ഭങ്ങളില്‍ പോലും സാധാരണ വൈദികന്റെ വേഷമാണ് അദ്ദേഹം ധരിക്കുക. സ്വര്‍ണക്കുരിശുമാലയ്ക്കുപകരം വെള്ളിമാലയും തടിയില്‍ കൊത്തിയ കുരിശുമാകും കഴുത്തിലുണ്ടാകുക. ആര്‍ഭാടവും ആഘോഷവുമില്ലാതെയാണ് പൗവത്തിലിന്റെ ഓരോ ജന്മദിനാഘോഷവും കടന്നുപോയത്. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.17-ഓടെയായിരുന്നു പൗവത്തിലിന്റെ അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Content Highlights: arch bishop mar joseph powathil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..