പത്തനംതിട്ട: ആറമുളയില്‍ കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ ജിപിഎസ് രേഖകള്‍ നിര്‍ണായക തെളിവാകും.

സംഭവം നടന്ന ശനിയാഴ്ച രാത്രി ആറന്മുള നാല്‍ക്കാലിക്കലില്‍ 15 മിനിട്ട്  സമയം ആംബുലന്‍സ് നിര്‍ത്തിയതിന് തെളിവ് ലഭിച്ചു. ഈ സമയത്താണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. 

 ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അന്വഷണം നടത്തിയപ്പോൾ അടൂരില്‍ നിന്നും പന്തളം വഴിയാണ് ആംബുലന്‍സ് ആറന്മുളയ്ക്ക്  പോയതെന്ന് വ്യക്തമായി. ആടൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേസില്‍ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും.

Content Highlight: Aranmula rape case; GPS records