പുതിയ രാഷ്ട്രീയ നിലപാട് എടുത്തതിന്റെ പേരില്‍ ക്രൂരമായി വേട്ടയാടപ്പെടുന്നു-എ.പി അബ്ദുള്ളക്കുട്ടി


ആദ്യ ഘട്ടത്തില്‍ നിന്നും വ്യത്യസ്ഥമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നു വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

എ.പി അബ്ദുള്ളക്കുട്ടി| ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി

കണ്ണൂര്‍:പുതിയ രാഷ്ട്രീയ നിലപാടെടുത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. അതിന്റെ തുടര്‍ച്ചയായിട്ടുള്ളതാണ് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെന്ന് സംശയിക്കേണ്ടി വരുന്നൂവെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയോട് ഒന്നിച്ചുള്ള നിലപാട് എടുത്തത് കൊണ്ടുമാത്രം അപകടം സംഭവിച്ചപ്പോള്‍ പോലും ആരും സഹായത്തിന് വന്നിട്ടില്ല. അപകടം വരുത്തിവെച്ച ഡ്രൈവറുടെ വാദം വിശ്വസിക്കാനാവുന്നതല്ല. തൊട്ടടുത്ത് നിന്നാണ് വാഹനം വന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഉറങ്ങിപ്പോയി എന്ന വാദം വിശ്വസിക്കാന്‍ കഴിയില്ല. അപകടമുണ്ടാക്കിയിട്ടും ഡ്രൈവര്‍ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

തനിക്കെതിരേ നിരന്തരം ഭീഷണി ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും പുറത്ത് വിട്ടു. ദേശീയ മുസ്ലീം എന്നത് അന്തസ്സോടെ പറയും. തനിക്കെതിരേ നടക്കുന്ന സോഷ്യല്‍മീഡിയാ അക്രമങ്ങളെ പോലീസടക്കമുള്ളവരും സാമുദായിക നേതാക്കളും ഗൗരവമായി കാണണം. സൈബര്‍ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പോലീസ് തയ്യാറാവണമെന്നും ഇന്നലത്തെ സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ നിന്നും വ്യത്യസ്ഥമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നു വലിയ പിന്തുണ ലഭിക്കുന്നുണ്ട്. തുടക്കക്കാരനായ തനിക്ക് പാര്‍ട്ടിയില്‍ വലിയ സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


Uttarakhand

2 min

'വേശ്യാവൃത്തിക്ക് നിർബന്ധിച്ചു,10,000 രൂപയ്ക്ക് പ്രത്യേക സര്‍വീസ്'; കൊല്ലപ്പെട്ട യുവതിയുടെ സന്ദേശം

Sep 24, 2022

Most Commented