കോഴിക്കോട്: നരിക്കുനിയില്‍ കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം.

ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരിക്കുനിയിലായിരുന്നു.ആ കൊച്ചു പട്ടണത്തില്‍ സമരക്കാര്‍ ഹര്‍ത്താലാക്കി. സ്ട്രീറ്റ് ലൈറ്റുകള്‍ പോലും ഓഫാക്കി. ഇത് കേരളത്തിലെ സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവമാണ് നല്‍കുന്നത്. ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കണമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

ബിജെപിയുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സാണ് വ്യാപാരികളടക്കം കടകളച്ചും മറ്റും ബഹിഷ്‌കരിച്ചത്.

Content Highlights: AP Abdullakutty against Narikuni Boycott  protest