തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്‌ അനുപമ. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഷിജു ഖാനെയും സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണെയും നീക്കണമെന്നും ആവശ്യപ്പെട്ടാണ് അനുപമ സമരം ചെയുന്നത്. ആരോപണവിധേയരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ദത്ത് എടുത്തവര്‍ തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നതിന് നന്ദിയുണ്ടെന്നും ഇന്ന് അവരും താനും കടന്നുപോകുന്ന മാനസികാവസ്ഥയെന്താണെന്ന് ഇതിന് ഉത്തരവാദികളായവര്‍ ചിന്തിക്കണമെന്നും അനുപമ പറഞ്ഞു.

Content Highlights: Anupama to protest in front of child welfare committe from today