തിരുവനന്തപുരം: സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ തിരിച്ച് കിട്ടാനുള്ള വഴി തെളിഞ്ഞതിനാല്‍ അനുപമ സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഇടപെടലിന് നന്ദി അറിയിക്കുന്നതായും അനുപമ പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിച്ച ശേഷം അനുപമ കോടതിയിലേക്ക് പോയി. 

രാവിലെ പത്തുമണിക്കാണ് അനുപമ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്. വലിയ പ്രതീക്ഷയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങുന്നതെന്ന് അനുപമ പറഞ്ഞു. ഉച്ചയോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുന്നത്. 

ദത്ത് നടപടികളില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഔദ്യോഗികമായി അറിയക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അത് സംബന്ധിച്ച ഉത്തരവ് മന്ത്രി വീണ ജോര്‍ജ് നല്‍കിയിട്ടുണ്ട്.

Content Highlights: Anupama, child missing case